city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കെ.എ­സ്.ആര്‍.ടി.സി ബ­സില്‍ നിന്നും തെ­റി­ച്ചു­വീ­ണ് ക്ഷേ­ത്ര പൂ­ജാ­രി മ­രിച്ചു

കെ.എ­സ്.ആര്‍.ടി.സി ബ­സില്‍ നിന്നും തെ­റി­ച്ചു­വീ­ണ് ക്ഷേ­ത്ര പൂ­ജാ­രി മ­രിച്ചു
കാസര്‍­കോട്: കെ.എസ്.ആര്‍.ടി.സി ബ­സില്‍ നിന്നും തെ­റി­ച്ച് വീ­ണ് ക്ഷേ­ത്ര പൂ­ജാ­രി മ­രിച്ചു. പ­നത്ത­ടി പെ­രുത­ടി ശ്രീ­ഗോപാ­ല ദേ­വ  ക്ഷേ­ത്ര­ത്തി­ലെ പൂ­ജാ­രി റാ­ണി­പു­രം തെ­രു­ത­ടി­യി­ലെ നാ­രാ­യ­ണ ശി­വ­രൂലായ-ഭാ­നുമ­തി ദ­മ്പ­തി­ക­ളു­ടെ മ­കന്‍ ശ്രീ­ധ­ര ശ്രി­വ­രുലായ  (40) ആ­ണ് മ­രി­ച്ച­ത്.

തി­ങ്ക­ളാഴ്ച വൈ­കി­ട്ട് കാ­ഞ്ഞ­ങ്ങാ­ടു നിന്നും കാസര്‍­കോ­ട്ടേ­ക്ക് വ­രി­ക­യാ­യി­രു­ന്ന കെ.എ­സ്.ആര്‍.ടി.സി ബ­സ് അ­ണ­ങ്കൂ­രില്‍ നിര്‍­ത്തു­ന്ന­തി­നി­ട­യില്‍ മാന്‍­ഹോ­ളി­നാ­യി എ­ടു­ത്ത കു­ഴി­യില്‍ ബ­സ് വീ­ണ­പ്പോള്‍ റോ­ഡി­ലേ­ക്ക് ത­ല­യി­ടി­ച്ച് തെ­റി­ച്ചു­വീ­ഴു­കയും തല്‍­സമ­യം മര­ണം സം­ഭ­വി­ക്കു­ക­യു­മാ­യി­രുന്നു. മൃ­ത­ദേ­ഹം കാസര്‍­കോ­ട് ജ­ന­റല്‍ ആ­ശു­പ­ത്രി­മോര്‍­ച്ച­റി­യി­ല്‍ സൂ­ക്ഷി­ച്ചി­രി­ക്കു­ക­യാ­ണ്.

അ­ണ­ങ്കൂ­രില്‍ വാ­ഹ­നാ­പ­ക­ട­ങ്ങള്‍ പ­തി­വാ­യി മാറി­കൊ­ണ്ടിരി­ക്കു­ക­യാണ്. ഇ­വി­ടെ മാന്‍­ഹോ­ളി­ന്റെ അ­റ്റ­കുറ്റ ജോ­ലിക്കും മ­റ്റു­മാ­യി റോ­ഡ് വെട്ടി­പൊ­ളി­ച്ചി­രി­ക്കു­ക­യാ­ണ്. അതു­കൊ­ണ്ടുത­ന്നെ ഇ­വി­ടെ അ­പക­ടം പ­തി­വാ­യി മാ­റി­യി­രി­ക്കു­ക­യാണ്. ഞാ­യ­റാഴ്­ച രാത്രി ദി­ശ­തെ­റ്റി­വ­ന്ന കാര്‍ ഓ­ട്ടോ­യി­ലി­ടിച്ച് ബ­ദി­യ­ടു­ക്ക മാ­ന്യ സ്വ­ദേ­ശി­കളാ­യ മൂ­ന്നു­പേര്‍­ക്ക് ഗു­രു­ത­ര­മാ­യി പ­രി­ക്കേ­റ്റി­രുന്നു. അ­പക­ടം വ­രുത്തി­യ കാര്‍ നിര്‍­ത്താതെ ഓ­ടിച്ചു­പോ­വു­ക­യാ­യി­രു­ന്നു. പ­രി­ക്കേ­റ്റവര്‍ കാസര്‍­കോ­ട് ജ­ന­റല്‍ ആ­ശു­പ­ത്രി­യില്‍ ചി­കി­ത്സ­യി­ലാണ്.

ല­ത­യാ­ണ് മ­രി­ച്ച പൂ­ജാ­രി­യു­ടെ ഭാ­ര്യ. മ­ക്കള്‍: ഭാ­നു­പ്രി­യ, പ്രീതി. സ­ഹോ­ദ­രങ്ങള്‍: ശ്രീ­നി­വാ­സ, ശ്രീ­വിദ്യ.

Keywords:  Accident, KSRTC, Death, Anangoor, Kanhangad, Kasaragod, Auto-rickshaw, General-Hospital, Kerala, Sreedhara Shivarulaya

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia