ക്ഷേത്ര ആചാരസ്ഥാനികരുടെ വേതനം: ഉപവാസ സമരം തിങ്കളാഴ്ച
Mar 1, 2015, 12:44 IST
കാസര്‍കോട്: (www.kasargodvartha.com 01/03/2015) ആചാരസ്ഥാനികരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ നീലേശ്വരം അസി. കമ്മീഷണര്‍ ഓഫീസിന് മുമ്പില്‍ തിങ്കളാഴ്ച എസ്.എന്‍.ഡി.പി യോഗത്തിന്റെ നേതൃത്വത്തില്‍ ഉപവാസ സമരം നടക്കും.
സമരം രാവിലെ 10 മണിക്ക് എസ്.എന്‍.ഡി.പി. യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്യും. പാലക്കാട്ട് ശ്രീ പുതിയപറമ്പത്ത് ഭഗവതി ക്ഷേത്രത്തിലെ വെള്ളവയല്‍ കുഞ്ഞിക്കണ്ണന്‍ കാരണവര്‍ ഭദ്രദീപം കൊളുത്തും. യൂത്ത്മൂവ്‌മെന്റ് കേന്ദ്രസമിതി വൈസ് പ്രസിഡണ്ട് സിനില്‍ മുണ്ടപ്പള്ളി മുഖ്യപ്രഭാഷണം നടത്തും. സമരത്തിന് മുന്നോടിയായി നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷനില്‍ നിന്നും പ്രകടനം നടത്തും.
ആചാര സ്ഥാനികര്‍ക്ക് സര്‍ക്കാര്‍ നല്‍കി വരുന്ന പ്രതിമാസ വേതനം 5000 രൂപയായി ഉയര്‍ത്തുക, എട്ടു മാസത്തെ വേതന കുടിശിക ഉടന്‍ വിതരണം ചെയ്യുക, വേതനം നല്‍കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ അടുത്ത മാസം അവതരിപ്പിക്കുന്ന ബഡ്ജറ്റില്‍ പ്രത്യേകം ഫണ്ട് വകയിരുത്തുക, വേതനം അനുവദിക്കുന്നതിനായി പുതിയ അപേക്ഷകള്‍ വാങ്ങിക്കുവാന്‍ നടപടി സ്വീകരിക്കുക, ആചാരക്കര്‍ക്കുള്ള പ്രതിമാസ വേതനം ബാങ്ക് വഴി വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഉപവാസ സമരം.

Keywords : Kasaragod, Kerala, Strike, Inauguration, Kanhangad, Temple.