ലഹരിക്കെതിരെ 'മുറം'; ചിത്രീകരണം തുടങ്ങി
Jan 4, 2015, 08:00 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 04.01.2015) അമിതമായ ലഹരി വസ്തുക്കളുടെ ഉപയോഗവും പുകവലിയും കാരണം മാരക രോഗത്തിന് അടിമയായി കുടുംബങ്ങള്‍ തകരുന്നതിനെതിരെ ബോധവല്‍ക്കരണം നടത്തുന്നതിനായി ഒരുക്കുന്ന 'മുറം' ഹ്രസ്വ ചിത്രത്തിന്റെ ചിത്രീകരണം ചെറുകാനത്ത് തുടങ്ങി. ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മം നീലേശ്വരം സി.ഐ യു. പ്രേമന്‍ നിര്‍വഹിച്ചു.
ഉദിനൂര്‍ സുകുമാരന്‍ അധ്യക്ഷത വഹിച്ചു. കരിവെള്ളൂര്‍ രാജന്‍, കണ്ണന്‍ ചെറുകാനം, കെ. കുഞ്ഞമ്പു, ഭാസ്‌ക്കരന്‍ നീലമ്പത്ത് എന്നിവര്‍ സംസാരിച്ചു. അണിയറ പ്രവര്‍ത്തകരും നാട്ടുകാരും സംബന്ധിച്ചു. സന്‍ സന്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ കണ്ണന്‍ ചെറുകാനം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ ശിവപ്രസാദ് എസ്. ഷേണായിയുടെതാണ്.
സംഭാഷണം, തിരക്കഥയും വിജയന്‍ അക്കാളത്ത്. സോനു നാരായണന്‍ ആണ് അസോസിയേറ്റ് ഡയറക്ടര്‍. നിവേദ് കന്നാടയാണ് ചായാഗ്രഹണം. ചെറുകാനം, ഇടയിലക്കാട്, ആയിറ്റി എന്നിവിടങ്ങളില്‍ വെച്ചാണ് ചിത്രീകരണം നടക്കുന്നത്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Trikaripure, Film, Entertainment, Kanhangad, Kasaragod, Kerala, Tele Filim, Muram, Shooting, Tele film against Drugs.
Advertisement: