പത്താംക്ലാസ് വിദ്യാര്‍ത്ഥിനിക്ക് പ്രണയ ലേഖനം എഴുതിയ അധ്യാപകന്‍ മുങ്ങി
Feb 21, 2012, 16:16 IST
നീലേശ്വരം: പത്താംതരം വിദ്യാര്‍ത്ഥിനിക്ക് പ്രണയ ലേഖനം എഴുതിയ അധ്യാപകന്‍ സംഭവം വിവാദമായതിനെ തുടര്‍ന്ന് മുങ്ങി.നീലേശ്വരം ചായ്യോത്തെ ഒരു സ്‌കൂളിലെ അധ്യാപകനാണ് വിദ്യാര്‍ത്ഥിനിക്ക് പ്രണയ ലേഖനം നല്‍കിയത്. ഒരാഴ്ച മു മ്പാണ് അധ്യാപകന്‍ വിദ്യാര്‍ത്ഥിനിക്ക് പ്രണയ ലേഖനം കൈമാറിയത്.
പെണ്‍കുട്ടി ഉടന്‍ തന്നെ ഇക്കാര്യം സഹപാഠികളെയും സ്‌കൂളിലെ മറ്റ് അധ്യാപകരെയും രക്ഷിതാക്കളെയും അറി യിക്കുകയായിരുന്നു. ഇതോടെ പ്രണയ ലേഖനം സംബന്ധിച്ച പ്രശ്‌നം രൂക്ഷമാകുകയും അധ്യാപകന്‍ സ്‌കൂളില്‍ നിന്ന് അവധിയെടുത്ത് മുങ്ങുകയുമായിരുന്നു. പെണ്‍കുട്ടിയോട് അധ്യാപകന്‍ ഇതിന് മുമ്പും പ്രണയഭ്യത്ഥന നടത്തിയെങ്കിലും വിദ്യാര്‍ത്ഥിനി ഒഴിഞ്ഞ് മാറുകയാണുണ്ടായത്. ഇതിനിടെയാണ് 'എന്റെ നീലക്കുറിഞ്ഞി ' എന്ന തലവാചകത്തില്‍ പ്രണയ വികാരങ്ങള്‍ തുളുമ്പുന്ന പരാമര്‍ശങ്ങളടങ്ങിയ കത്ത് അധ്യാപകന്‍ പെണ്‍കുട്ടിക്ക് നല്‍കിയത്.
വിവാദത്തെ തുടര്‍ന്ന് അധ്യാപകന്‍ അവധിയെടുത്ത് പോയെങ്കിലും സ്‌കൂളില്‍ ഈ വിഷയം ഇപ്പോഴും സംസാര വിഷയം തന്നെയാണ് നീലേശ്വരത്തിനടുത്ത് തന്നെയാണ് അധ്യാപകന്റെ താമസം.

Keywords: Kanhangad, Love letter, Teacher, പ്രണയ ലേഖനം, അധ്യാപകന്‍