കാഞ്ഞങ്ങാട്ട് സ്‌പോക്കണ്‍ ഇംഗ്ലീഷ് അധ്യാപകന് നേരെ ക്വട്ടേഷന്‍ സംഘത്തിന്റെ ആക്രമണം
Jun 23, 2015, 19:56 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 23/06/2015) സ്‌പോക്കണ്‍ ഇംഗ്ലീഷ് അധ്യാപകനെ ക്വട്ടേഷന്‍ സംഘം നഗരമധ്യത്തില്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. കാഞ്ഞങ്ങാട് അനശ്വര കോംപ്ലക്‌സില്‍ സ്‌പോക്കണ്‍ ഇംഗ്ലീഷ് സ്ഥാപനം നടത്തുന്ന പി. ജോര്‍ജ് ജോസഫിനെയാണ് (35) രണ്ടംഗ സംഘം ആക്രമിച്ചത്. തിങ്കളാഴ്ച രാത്രി കാഞ്ഞങ്ങാട് ടൗണിലാണ് സംഭവം.
അനശ്വര കോംപ്ലക്‌സില്‍ സഹായി എന്ന സ്ഥാപനം നടത്തുന്ന ഹരീഷ് എന്ന യുവാവ് ജോര്‍ജ് ജോസഫിനെ ഒരാള്‍ കാണാന്‍ വന്നിട്ടുണ്ടെന്ന് പറഞ്ഞ് പുറത്തേക്ക് വിളിച്ചുകൊണ്ടുപോവുകയായിരുന്നു. സ്ഥാപനത്തില്‍ നിന്നും പുറത്തിറങ്ങിയ ജോര്‍ജ് ജോസഫിനെ പിറകിലൂടെ എത്തിയ രണ്ടംഗ സംഘം വടിതൊണ്ട് തലക്കടിച്ച് വീഴ്ത്തുകയാണുണ്ടായത്. സാരമായി പരിക്കേറ്റ ജോര്‍ജ് ജോസഫിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
താനുമായി അകന്നു താമസിക്കുന്ന ഭാര്യ ഹരീഷിനെ കൂട്ടുപിടിച്ച് ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് ജോര്‍ജ് ജോസഫിന്റെ പരാതി. ജോസഫും ഭാര്യയും തമ്മിലുള്ള കേസ് കുടുംബ കോടതിയില്‍ നടക്കുന്നുണ്ട്. ഈ വൈരാഗ്യമാണ് അക്രമണത്തിന് കാരണമെന്ന് പറയുന്നു.

Keywords: Kasaragod, Kerala, Kanhangad, quotation, quotation-gang, Assault, Attack, Injured, hospital,
Advertisement: