സ്‌കൂളിലും വീട്ടിലും കപ്പകൃഷിപദ്ധതി വിജയത്തിലേക്ക്
Dec 21, 2011, 13:36 IST
സ്‌കൂള്‍ കോമ്പൗണ്ടിലെ 10 സെന്റ് ഭൂമിയില്‍ കൃഷി വ്യാപിപ്പിക്കുവാനും പദ്ധതിവഴി ലക്ഷ്യമിട്ടിട്ടുണ്ട്. ഓരോ വീട്ടിലും കപ്പകൃഷി നടത്തുന്നതിന് പത്ത് വീതം കമ്പുകള്‍ നല്‍കി കൃഷി കുട്ടികളുടെ വീടുകളിലേക്കും വ്യാപിപ്പിക്കും. വിളവെടുത്ത കപ്പ കുട്ടികള്‍ക്ക് നല്‍കുകയും, ഉച്ചക്കഞ്ഞിക്കുള്ള കറികള്‍ക്കും വേണ്ടി ഉയോഗിച്ചു. ആദ്യവിളവെടുപ്പ് മുന്‍സിപ്പാലിറ്റി വാര്‍ഡ് കൗണ്‍സിലര്‍ കെ.ദിവ്യ ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപകന്‍ വി.എം.ഈശ്വരന്‍, ഇക്കോക്ലബ്ബ് കണ്‍വീനര്‍ സെക്രട്ടറി സി.കെ.ഹംസ, സീനിയര്‍ അസിസ്റ്റന്റ് എ.മുരളി, എം.വി.വിനോദ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. പി.ഈശാനന്‍, ശോഭന കൊഴുമ്മല്‍, വി.വിജയകുമാരി എന്നിവര്‍ പ്രസംഗിച്ചു.
Keywords: Kasaragod, Kanhangad, GUPS-Arai