city-gold-ad-for-blogger

ജനദ്രോഹ നടപടികള്‍ പിന്‍വലിച്ചില്ലെങ്കില്‍ സമരപരമ്പരകള്‍: ടി. സിദ്ദീഖ്

കാഞ്ഞങ്ങാട്: (www.kasargodvartha.com 04.08.2014) ഭാരതത്തിന്റെ ചരിത്രത്തില്‍ ഇത്രയേറെ സാധാരണ ജനങ്ങളെ ദ്രോഹിച്ച ഒരു സര്‍ക്കാരും ഉണ്ടായില്ല എന്നും കേവലം രണ്ടു മാസം കൊണ്ടുതന്നെ വമ്പന്‍ കുത്തകളെ സഹായിക്കാന്‍ സാമാന്യ ജനങ്ങളെ ദുരിത കടലില്‍ ആക്കിയ മോഡി സര്‍ക്കാരിനെതിരെ വന്‍ ബഹുജന മുന്നേറ്റം സംഘടിപ്പിക്കുമെന്നും കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടി. സിദ്ദീഖ് പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ പ്രവാസി വിരുദ്ധ നടപടികള്‍ക്കെതിരെ പ്രവാസി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പോസ്റ്റ് ഓഫീസ് ധര്‍ണ കാഞ്ഞങ്ങാട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇസ്രായേലിന്റെ കൊടും ക്രൂരതകള്‍ക്കിരയാകുന്ന ഫലസ്തീന്‍ ജനതയോടുള്ള ഐക്യദാര്‍ഢ്യ പ്രഖ്യാപനത്തിനു ജില്ലാ പ്രസിഡണ്ട് പദ്മരാജന്‍ ഐങ്ങോത്ത് നേതൃത്വം നല്‍കി. ജില്ലാ പ്രസിഡണ്ട് പദ്മരാജന്‍ ഐങ്ങോത്ത് അധ്യക്ഷനായ യോഗത്തില്‍ കെ.പി.സി.സി നിര്‍വാഹക സമിതി അംഗം എം.സി ജോസ്, ഡി.സി.സി സെക്രട്ടറി കെ.വി ഗംഗാധരന്‍, യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് സാജിദ് മൗവ്വല്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ടുമാരായ ഡി.വി ബാലകൃഷ്ണന്‍, കരിച്ചേരി നാരായണന്‍ മാസ്റ്റര്‍, ഹക്കീം കുന്നില്‍, എം. അസിനാര്‍, ജമീല അഹ്മദ്, പ്രവീണ്‍ തോയമ്മല്‍, റഹ് മാന്‍, കരുണാകരന്‍ കത്തുണ്ടി, കെ.വി ശ്രീധരന്‍, മടിയന്‍ ഉണ്ണി തുടങ്ങിയവര്‍ സംസാരിച്ചു. ഷാഫി സ്വാഗതവും സിജോ ചാമക്കാല നന്ദിയും പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ജനദ്രോഹ നടപടികള്‍ പിന്‍വലിച്ചില്ലെങ്കില്‍ സമരപരമ്പരകള്‍: ടി. സിദ്ദീഖ്

Keywords: Kasaragod, Kanhangad, Kerala, Congress, T. Sideeque, Central Government, BJP, Narendra Modi. 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia