city-gold-ad-for-blogger
Aster MIMS 10/10/2023

കാസര്‍കോട്ട് എസ്.­വൈ.­എസ് റമ­സാന്‍ പ്രഭാ­ഷണ പര­മ്പര ശനി­യാഴ്ച തുട­ങ്ങും

കാസര്‍കോട്ട് എസ്.­വൈ.­എസ് റമ­സാന്‍ പ്രഭാ­ഷണ പര­മ്പര ശനി­യാഴ്ച തുട­ങ്ങും
കാഞ്ഞങ്ങാട്: എസ്.­വൈ.­എസ് സംസ്ഥാന വ്യാപ­ക­മായി നട­ന്നു വരുന്ന വിശുദ്ധ റമ­സാന്‍ വി­ശുദ്ധ ഖുര്‍­ആന്‍ ക്യാമ്പ­യിന്‍ ഭാഗ­മായി ജില്ലാ കമ്മ­റ്റിക്കു കീഴില്‍ ആഗ­സ്റ്റ് നാല് മു­തല്‍ ഏഴ് വരെ കാസര്‍കോട് സംഘ­ടി­പ്പി­ക്കു­ന്ന റസ­മാ­സാന്‍ പ്രഭാ­ഷണ പര­മ്പരയ്ക്ക് ഒരു­ക്ക­ങ്ങള്‍ പൂര്‍ത്തി­യാ­യി. കാസര്‍കോട് പുതിയ ബസ്റ്റാന്റിനു സമീപം പീബീസ് കോമ്പൗ­ണ്ടില്‍ പ്രത്യേകം സജ്ജ­മാ­ക്കുന്ന ബാബു റയ്യാന്‍ വേദി­യി­ലാണ് എല്ലാ ദിവ­സവും രാവിലെ 9.30 മുതല്‍ 12.30 വരെ പ്രഭാ­ഷ­ണം.

ഖുര്‍­ആന്‍ പണ്ഡി­തന്‍ കൂറ്റ­മ്പാറ അബ്­ദുര്‍ റഹ്മാന്‍ ദാരി­മി­യാണ് വിശുദ്ധ ഖുര്‍­ആ­നിലെ അവ­സാന അധ്യായം അന്നാസ് ആസ്പ­ദ­മാക്കി വിവിധ വിഷ­യങ്ങളില്‍ നാല് ദിവസം പ്രഭാ­ഷ­ണം നട­ത്തു­ന്ന­ത്.

എല്ലാ ദിവ­സവും ആത്മീയ നായ­ക­രുടെ ദുആ സദ­സ്സോ­ടെ­യാണ് പരി­പാടി സമാപി­ക്കു­ന്നത്. പ്രമുഖ വ്യക്തി­ത്വ­ങ്ങള്‍ ഓരോ ദിവ­സവും അതി­ഥി­യാ­യെ­ത്തും. വിവിധ പ്രസി­ദ്ധീ­ക­ര­ണ­ങ്ങ­ളുടെ പ്രകാ­ശനം നട­ക്കും. പരി­പാ­ടി­കള്‍ ആഗോള തല­ത്തില്‍ തല്‍സ­മയം കാണു­ന്ന­തിന് സംവി­ധാ­ന­മു­ണ്ട്.

വെള്ളി­യാഴ്ച വൈകി­ട്ട് നാ­ലിന് തള­ങ്കര മാലിക് ദീനാര്‍ മഖാ­മില്‍ നട­ക്കുന്ന സിയാ­റ­ത്തിന് സയ്യിദ് മുഹ­മ്മദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് നഗ­രി­യില്‍ സ്വാഗത സംഘം ചെയര്‍മാന്‍ മുക്രി ഇബ്രാഹീം ഹാജി പതാക ഉയര്‍ത്തും.

ശനിയാ­ഴ്ച രാവി­ലെ ഒമ്പത് മണിക്ക് ബായാര്‍ മുജ­മ്മ­അ് ചെയര്‍മാന്‍ സയ്യിദ് അബ്ദു റഹ്മാന്‍ ഇമ്പി­ച്ചി­ക്കോയ തങ്ങള്‍ തുര്‍ക്ക­ളിഗെ ഉദ്ഘാ­ടനം ചെയ്യും. സയ്യിദ് മുഹ­മ്മദ് ഇബ്രഹീം അല്‍ ഐദ­റൂസി പ്രാര്‍ത്ഥന നട­ത്തും.
എസ്.­വൈ.­എസ് ജില്ലാ പ്രസി­ഡന്റ് പള്ള­ങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അധ്യ­ക്ഷത വഹി­ക്കും. സഅ­ദിയ്യ സെക്രട്ടറി എ.പി അബ്ദുല്ല മുസ്‌ലി­യാര്‍ മാണി­ക്കോ­ത്ത്, മുഹി­മ്മാത്ത് സെക്ര­ട്ടറി ബി.­എസ് അബ്ദു­ല്ല­ക്കുഞ്ഞി ഫൈസി, ബെള്ളി­പ്പാടി അബ്ദുല്ല മുസ്ലി­യാര്‍, മള്ഹര്‍ സെക്ര­ട്ടറി സയ്യിദ് ജലാ­ലു­ദ്ദീന്‍ തങ്ങള്‍, എസ്.­ജെ.എം ജില്ലാ പ്രസി­ഡന്റ് കൊല്ല­മ്പാടി അബ്ദുല്‍ ഖാദിര്‍ സഅ­ദി, എസ്.­എം.എ ജില്ലാ സെക്രട്ടറി അബ്ദുല്‍ ഹമീദ് മൗലവി ആല­മ്പാ­ടി, എസ്.­വൈ.­എസ് ജില്ലാ സെക്ര­ട്ടറി സുലൈ­മാന്‍ കരി­വെ­ള്ളൂര്‍, എസ്.­എ­സ്.­എഫ് ജില്ലാ സെക്ര­ട്ടറി അബ്­ദുര്‍ റസാഖ് സഖാഫി കോട്ട­ക്കുന്ന് തുട­ങ്ങി­യ­വര്‍ പ്രസം­ഗി­ക്കും.

വ്യാപാരി വ്യവ­സായി ഏകോ­പന സമിതി ജില്ലാ പ്രസി­ഡന്റ് ശരീഫ് കുറ്റി­ക്കോല്‍ പ്ര­കാ­ശനം നിര്‍വ­ഹി­ക്കും. എന്‍.എ അബൂ­ബ­ക്കര്‍ ഹാജി, പി ബി അഹ്മദ് ഹാജി, പി.എ അശ്‌റ­ഫ­ലി, അസീസ് കട­പ്പു­റം, സുബൈര്‍ പടുപ്പ് തുട­ങ്ങി­യ­വര്‍ ആശംസ നേരും.

അഞ്ചിന് സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങളും ആറിന് സയ്യിദ് ശിഹാ­ബു­ദ്ദീന്‍ തങ്ങളും പ്രാര്‍ത്ഥ­നക്ക് നേതൃത്വം നല്‍കും.

ഏ­ഴിന് നട­ക്കുന്ന സമാ­പന പരി­പാ­ടി­യില്‍ സുന്നി വിദ്യാ­ഭ്യാസ ബോര്‍ഡ് ഉപാ­ധ്യ­ക്ഷന്‍ സയ്യിദ് കെ.സ് ആറ്റ­ക്കോയ തങ്ങള്‍ കുമ്പോല്‍, എസ്.­വൈ.­എസ് സംസ്ഥാന ഉപാ­ധ്യ­ക്ഷന്‍ സയ്യിദ് മുഹ­മ്മദ് ഉമ­റുല്‍ ഫാറൂഖ് അല്‍ ബുഖാ­രി, സമസ്ത കേന്ദ്ര മുശാ­വ­റാംഗം എം.­അ­ലി­ക്കുഞ്ഞി മുസ്‌ലി­യാര്‍ തുട­ങ്ങി­യ­വര്‍ സംബ­ന്ധിക്കും. സ്വാഗത സംഘ­ത്തിനു കീഴില്‍ വിപു­ല­മായ പ്രച­രണ പരി­പാ­ടി­കള്‍ നട­ത്തി.

എസ്.­വൈ.­എസ് റമ­സാന്‍ ക്യാമ്പ­യിന്‍ ഭാഗ­മായി യൂണി­റ്റു­ത­ല­ങ്ങ­ളില്‍ ക്ലാസ്സ് റൂം, മോറല്‍ സ്‌കൂള്‍, കുടുംബ സഭ, ഇഅ്­തി­കാഫ് ജല്‍സ, ബദ്‌റ് സ്മര­ണ, സമൂഹ നോമ്പ് ­തു­റ തുട­ങ്ങിയ പരി­പാ­ടികളും പഞ്ചാ­യത്ത് തല­ത്തില്‍ ഇഫ്ത്താര്‍ മീറ്റും മേഖ­ല­യില്‍ തര്‍ബി­യയും ജില്ലാ തല­ത്തില്‍ റമ­സാന്‍ പ്രഭാഷ­ണവും ഇഫ്താര്‍ ക്യാമ്പും ചാനല്‍ പ്രഭാ­ഷ­ണ­ങ്ങളും സംഘ­ടി­പ്പി­ക്കു­ന്നു.

Keywords: Kasaragod, Kanhangad, SYS, Ramzan.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL