city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റമസാന്‍ കാമ്പയിന്‍ 21ന് തുടങ്ങും കാസര്‍കോട്ടും കാഞ്ഞങ്ങാട്ടും പ്രഭാഷണവേദികള്‍

റമസാന്‍ കാമ്പയിന്‍ 21ന് തുടങ്ങും കാസര്‍കോട്ടും കാഞ്ഞങ്ങാട്ടും പ്രഭാഷണവേദികള്‍
കാസര്‍കോട്: 'വിശുദ്ധ റമസാന്‍, വിശുദ്ധ ഖുര്‍ആന്‍' എന്ന സന്ദേശത്തില്‍ എസ് വൈ എസ് സംഘടിപ്പിക്കുന്ന റമസാന്‍ കാമ്പയിന്‍ ഈമാസം 21ന് ആരംഭിച്ച് ആഗസ്റ്റ് 20ന് സമാപിക്കും.

യൂണിറ്റുകളില്‍ റമസാന്‍ കിറ്റ് വിതരണം, കുടുംബസഭ, സമൂഹ നോമ്പുതുറ, ബദര്‍ സ്മരണ പ്രഭാഷണങ്ങള്‍, ഇഅ്തികാഫ് ജല്‍സ, സമൂഹ സിയാറത്ത്, റിലീഫ് ഡേ, പോസ്റ്റര്‍ പ്രദര്‍ശനം, ഈദ് സംഗമം തുടങ്ങി വിവിധ പദ്ധതികള്‍ സംഘടിപ്പിക്കും. മേഖലാ തലങ്ങളില്‍ തര്‍ബിയത്ത് ക്യാമ്പുകള്‍, ഇഫ്താര്‍ മീറ്റ് എന്നിവയും ജില്ലാതലങ്ങളില്‍ റമസാന്‍ പ്രഭാഷണങ്ങളും സംഘടിപ്പിക്കും.

കാസര്‍കോട്ടും കാഞ്ഞങ്ങാട്ടും സംഘടിപ്പിക്കുന്ന റമസാന്‍ പ്രഭാഷണങ്ങള്‍ക്ക് അന്തിമരൂപമായി. കാഞ്ഞങ്ങാട്ട് റഹ്മത്തുല്ലാഹ് സഖാഫി എളമരവും കാസര്‍കോട്ട് കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമിയും പ്രഭാഷണം നടത്തും.
എസ് വൈ എസ് ജില്ലാ വൈസ് പ്രസിഡന്റ് എ ബി അബ്ദുല്ല മാസ്റ്ററുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കണ്‍വെന്‍ഷന്‍ കാഞ്ഞങ്ങാട്ടെ പ്രഭാഷണ പരിപാടിയുടെ വിജയത്തിന് 313 സ്വാഗതസംഘം രൂപവത്കരിച്ചു.

ജില്ലാ ക്ഷേമകാര്യസെക്രട്ടറി ഹസ്ബുല്ലാഹ് തളങ്കര ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ഭാരവാഹികളായി ശാഫി ഹാജി അറഫ (ചെയര്‍.), കരിമ്പ്‌വളപ്പില്‍ അബ്ദുല്ലഹാജി, സി എച്ച് ആലിക്കുട്ടി ഹാജി, ഹംസ മിസ്ബാഹി ഓട്ടപടവ്, അശ്‌റഫ് അശ്‌റഫി (വൈസ് ചെയര്‍.), അബ്ദുറശീദ് സഅദി കാക്കടവ് (ജന. കണ്‍.), ബശീര്‍ മങ്കയം, സി എ ഹമീദ് മൗലവി, നസീര്‍ തെക്കേക്കര, മഹ്മൂദ് അംജദി (ജോ.കണ്‍.), തൊട്ടി കുഞ്ഞാമദ് ഹാജി (ട്രഷറര്‍) എന്നിവരെതെരഞ്ഞെടുത്തു.

സബ്കമ്മിറ്റി ഭാരവാഹികള്‍ പ്രചാരണം: അബ്ദുജബ്ബാര്‍ ഞാണിക്കടവ് (ചെയര്‍.), സിദ്ദീഖ് മൗലവി തൈക്കടപ്പുറം (കണ്‍.), ഫൈനാന്‍സ്: മുഹമ്മദ് റിസ്‌വി (ചെയര്‍.), മടിക്കൈ അബ്ദുല്ല ഹാജി (കണ്‍.), സ്റ്റേജ്, പന്തല്‍: നിസാര്‍ തെക്കേപ്പുറം (ചെയര്‍.), നസീര്‍ തെക്കേപ്പുറം (കണ്‍.), മീഡിയ: ഹനീഫ് ഇര്‍ഷാദി (ചെയര്‍.), നൂറുദ്ദീന്‍ കൊളപ്പുറം (കണ്‍.), ലോ-ഓര്‍ഡര്‍: ഇസ്മാഈല്‍ കൊളവയല്‍ (ചെയര്‍.), ഹൈദര്‍ പാണത്തൂര്‍ (കണ്‍.). അശ്‌റഫ് കരിപ്പൊടി സ്വാഗതവും റശീദ് കാക്കടവ് നന്ദിയുംപറഞ്ഞു.

Keywords: SYS, Kasaragod, Kanhangad, Vishudha Qurhan, Vishudha Ramalan

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia