city-gold-ad-for-blogger

ജെയിംസ് പന്തമാക്കലിന്റെ സസ്‌പെന്‍ഷന്‍; കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് മുറുകി

കാഞ്ഞങ്ങാട്: (www.kasargodvartha.com 13/07/2015) കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ സമ്മര്‍ദത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡണ്ട് ജെയിംസ് പന്തമാക്കലിനെതിരെ ചിറ്റാരിക്കാല്‍ പോലീസ് കേസ് രജിസ്റ്റര്‍ കൂടി ചെയ്തതോടെ മലയോര കോണ്‍ഗ്രസില്‍ പോര് കൊഴുത്തു.

കടുമേനിയിലെ എല്‍സി തോമസിന്റെ വീട്ടില്‍ അതിക്രമിച്ച് കയറി തെറിവിളിച്ചുവെന്നും സഹോദരിയും മുന്‍ പഞ്ചായത്ത് പ്രസിഡണ്ടും മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ടുമായ ശാന്തമ്മ ഫിലിപ്പിനെ വകവരുത്തുമെന്നും ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ച് എല്‍സി തോമസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ചിറ്റാരിക്കാല്‍ പോലീസ് ജെയിംസിനെതിരെ കഴിഞ്ഞ ദിവസം കേസ് രജിസ്റ്റര്‍ ചെയ്തത്.

കമ്പല്ലൂരില്‍ എല്‍സി തോമസ് പഞ്ചായത്തിന് നല്‍കിയ സ്ഥലത്ത് കെ.സി.വൈ.എം കമ്പല്ലൂര്‍ യൂണിറ്റ് ഒരു വെയിറ്റിംഗ് ഷെഡ് നിര്‍മിച്ചിരുന്നു. ഇത് അജ്ഞാതര്‍ പൊളിച്ചുകൊണ്ടുപോയി. എന്നാല്‍ വെയിറ്റിംഗ് ഷെഡിന്റെ അവശിഷ്ടങ്ങള്‍ എല്‍സിയുടെ വീട്ടില്‍ കണ്ടെത്തി. ഇതേ തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥലത്തെത്തി അതേ സ്ഥലത്ത് പുതിയ ഷെഡ് നിര്‍മിക്കാന്‍ തീരുമാനിച്ചു. നാട്ടുകാരുടെ സ ഹകരണത്തോടെ പഞ്ചായത്ത് പ്രസിഡണ്ട് സ്വന്തം ചിലവില്‍ ഒരു ദിവസം കൊണ്ട് താല്‍ക്കാലികമായി വെയിറ്റിംഗ് ഷെഡ് നിര്‍മിക്കുകയും ചെയ്തു.

ഇതേ തുടര്‍ന്നുള്ള വാക്കേറ്റമാണ് ജെയിംസിനെതിരെ പോലീസില്‍ പരാതി നല്‍കാന്‍ കാരണം. വി.എം സുധീരന്‍ കോണ്‍ഗ്രസില്‍ നിന്നും ജെയിംസിനെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് കോ ണ്‍ഗ്രസിലെ ഐ ഗ്രൂപ്പ് ചിറ്റാരിക്കാലില്‍ പ്രത്യേകം യോഗം വിളിച്ചു ചേര്‍ത്തു. യോഗത്തില്‍ 10 പഞ്ചായത്ത് മെമ്പര്‍മാരും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടോമി പ്ലാച്ചേരിയും സംബന്ധിച്ചു. എ ഗ്രൂപ്പുകാര്‍ ജോസ് കുത്തിയതോട്ടിലിന്റെ വീട്ടിലും ഗ്രൂപ്പ് യോഗം ചേര്‍ന്നു. ഈ യോഗത്തില്‍ പങ്കാളിത്തം കുറവായിരുന്നുവെന്നാണ് സൂചന. ഈസ്റ്റ് എളേരി പഞ്ചായത്തില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ മുഴുവന്‍ വാര്‍ഡുകളിലും ജെയിംസ് അനുകൂലികളായ സ്ഥാനാര്‍ത്ഥികള്‍ സ്വതന്ത്രരായി.

ജെയിംസ് പന്തമാക്കലിന്റെ സസ്‌പെന്‍ഷന്‍; കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് മുറുകി


Keywords :   Kanhangad, Kerala, Congress, Suspension, Kasaragod,  James  Pandamakkal.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia