സപ്ലൈകോ ജീവനക്കാര്‍ അനിശ്ചിതകാല സമരത്തിലേക്ക്
Aug 17, 2013, 14:59 IST
കാസര്‍കോട്: സപ്ലൈകോ സംയുക്ത ട്രേഡ് യൂണിയനുകളായ ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി, സി.ഐ.ടി.യു എന്നിവയില്‍ ഉള്‍പെട്ട മുഴുവന്‍ ജീവനക്കാരും തൊഴിലാളികളും സപ്ലൈകോ ജീവനക്കാരുടെ അവകാശാധികാരങ്ങള്‍ നേടിയെടുക്കുന്നതിനുവേണ്ടി ആഗസ്ത് 24 ന് സപ്ലൈകോ ഹെഡ് ഓഫീസ് പരിസരത്ത് കുടുംബ സമരം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രചരണാര്‍ത്ഥം സപ്ലൈകോ സംയുക്ത ട്രേഡ് യൂണിയന്‍ സംസ്ഥാന വര്‍ക്കിംഗ് ചെയര്‍മാനും ഐ.എന്‍.ടി.യു.സി നേതാവുമായ ആര്‍.വിജയകുമാര്‍ നയിക്കുന്നകോഴിക്കോട് മേഖലാ പ്രചരണ ജാഥ ആഗസ്ത് 19 ന് രാവിലെ കാസര്‍കോട് നിന്നും ആരംഭിക്കും. കാഞ്ഞങ്ങാട്, പയ്യന്നൂര്‍, തളിപ്പറമ്പ്, ഇരിട്ടി, മാനന്തവാടി, കല്‍പറ്റ, കൊടുവള്ളി, കോഴിക്കോട്, കൊയിലാണ്ടി, വടകര, തലശേരി വഴി ജാഥ 21 ന് കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറില്‍ സമാപിക്കും.
സി.ഐ.ടി.യു നേതാവും ജാഥാ മാനേജരുമായ ബി.വി. വേലായുധന്‍, എ.ഐ.ടി.യു.സിനേതാവും ജാഥാ ഡയറക്ടറുമായ സാമു കെ.ജി എന്നിവര്‍ ജാഥയില്‍ സംബന്ധിക്കും. സപ്ലൈകോയിലേക്ക് സിവില്‍ സപ്ലൈസ് വകുപ്പില്‍ നിന്നുള്ള ഡപ്യൂട്ടേഷന്‍ പൂര്‍ണായും അവസാനിപ്പിക്കുക, പ്രമോഷന്‍ നടപ്പിലാക്കുക, ശാസ്ത്രീയ പെന്‍ഷന്‍ പദ്ധതി ഏര്‍പെടുത്തുക, താല്‍ക്കാലിക തൊഴിലാളികളുടെ വേതനം വര്‍ധിപ്പിക്കുക, ഏകീകൃത സര്‍വീസ് റൂള്‍സ് തയാറാക്കി നടപ്പിലാക്കുക, പൊതുവിതരണം ശക്തിപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ജാഥ പ്രചാരണം നടത്തുന്നത്. ് സെപ്തംബര്‍ രണ്ടു മുതല്‍ ജീവനക്കാര്‍ അനിശ്ചിതകാല സമരം നടത്തും.
വാഹന പ്രചാരണ ജാഥ രാവിലെ 9.30 ന് സി.ഐ.ടി.യു ജില്ലാ സെക്രട്ടറി
ടി.കെ.രാജന്‍ ജാഥാ ക്യാപ്റ്റന്‍ ആര്‍.വിജയകുമാറിനെ ഷാളണിയിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്യും. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി കെ.വി.കൃഷ്ണന്‍ അധ്യക്ഷത വഹിക്കും. യോഗത്തില്‍ ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് പി.ജി.ദേവ് മുഖ്യ പ്രഭാഷണം നടത്തും.
വാര്‍ത്താസമ്മേളനത്തില്‍ ആര്‍.വിജയകുമാര്‍, ബി.വി.വേലായുധന്‍, എ.തമ്പാന്‍, ബി.എസ്.ജമാല്‍, ജോസ് സിവിജന്‍, എ.സി.ശ്രീധരന്‍ എന്നിവര്‍ സംബന്ധിച്ചു.
Also Read:
ഫിലിപ്പീന്‍സില്‍ ചരക്കു കപ്പലുമായി കൂട്ടിയിടിച്ച് യാത്രാബോട്ട് മുങ്ങി 24 മരണം; 570 പേരെ രക്ഷപ്പെടുത്തി
Keywords: Kasaragod, Employees, Strike, Office- Bearers, Press meet, Kanhangad, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.