city-gold-ad-for-blogger

അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗൃഹനാഥന്‍ ആശുപത്രിയില്‍ മരിച്ചു

അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗൃഹനാഥന്‍ ആശുപത്രിയില്‍ മരിച്ചു
കാഞ്ഞങ്ങാട്: വീട്ടിനകത്ത് അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗൃഹനാഥന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരണപ്പെട്ടു. മടിക്കൈ നീരളിയിലെ പൊക്ലന്റെ മകന്‍ സുകുമാരനാണ് (53) ബുധനാഴ്ച രാത്രി ജില്ലാശുപത്രിയില്‍ മരണപ്പെട്ടത്. വൈകിട്ട് വീട്ടിനകത്ത് ഛര്‍ദ്ദിച്ച് അവശനിലയില്‍ അബോധാവസ്ഥയിലായിരുന്ന സുകുമാരനെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

സുകുമാരന്‍ ഏതോ മാനസിക വിഷമം കാരണം വിഷം കഴിച്ചതോ അമിത മദ്യപാനത്തെതുടര്‍ന്ന് മരണപ്പെട്ടതോ ആകാമെന്നാണ് സഹോദരന്‍ ഗംഗാധരന്‍ പോലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. പോസ്റ്റുമോര്‍ട്ടം നടത്തിയാല്‍ മാത്രമെ സുകുമാരന്റെ യഥാര്‍ത്ഥ മരണ കാരണം വ്യക്തമാകുകയുള്ളൂ. ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Keywords: Obituary, Treatment, Hospital, Kanhangad, Kasaragod, Kerala, Malayalam news

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia