ഭര്‍തൃമതി ആത്മഹത്യചെയ്ത കേസില്‍ വിചാരണ പൂര്‍ത്തിയായി
Jun 9, 2012, 15:59 IST
കാഞ്ഞങ്ങാട്: കാമുകന്റെ പീഡനത്തെതുടര്‍ന്ന് ഭര്‍തൃമതി കടലില്‍ ചാടി ആത്മഹത്യചെയ്ത കേസിന്റെ വിചാരണ ഹൊസ്ദുര്‍ഗ് അസിസ്റ്റന്റ് സെഷന്‍സ് കോടതിയില്‍ പൂര്‍ത്തിയായി. ഉദുമ മേല്‍ബാരയിലെ അപ്പക്കുഞ്ഞിയുടെ മകള്‍ ശാരദ (35) ജീവനൊടുക്കിയ കേസിലാണ് വെള്ളിയാഴ്ച വിചാരണ പൂര്‍ത്തിയായത്. മേല്‍ബാര ചെമ്പന്‍കുന്നിലെ തമ്പാന്റെ മകന്‍ പവിത്രനാണ് (32) കേസിലെ പ്രതി.
2001 ഫെബ്രുവരി ഒന്നിന് കര്‍ണ്ണാടകയിലെ ഗോകര്‍ണ്ണം കടലില്‍ചാടിയാണ് ശാരദ ആത്മഹത്യചെയ്തത്. ഭര്‍ത്താവും ഒരു കുട്ടിയുമുള്ള ശാരദ പവിത്രനുമായി പ്രണയത്തിലായിരുന്നു.
ഇരുവരുടെയും പ്രണയം ഭര്‍ത്താവും വീട്ടുകാരും അറിഞ്ഞതോടെ പ്രശ്‌നങ്ങളുണ്ടാവുകയും ഇതെതുടര്‍ന്ന് ശാരദ പവിത്രനൊടൊപ്പം ഒളിച്ചോടുകയുമായിരുന്നു. കര്‍ണ്ണാടകയിലെ ഗോകര്‍ണ്ണം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ ലോഡ്ജുകളില്‍ ഇരുവരും താമസിച്ചു. 2001 ഫെബ്രുവരി ഒന്നിന് ഗോകര്‍ണ്ണത്തെ ലോഡ്ജില്‍ താമസിച്ചുവരുന്നതിനിടയില്‍ പവിത്രനും ശാരദയും തമ്മില്‍ വഴക്കുണ്ടായി. പ്രകോപിതനായ പവിത്രന്‍ എവിടെയെങ്കിലും പോയി ചാകാന്‍ പറഞ്ഞപ്പോള്‍ മനംനൊന്ത ശാരദ ലോഡ്ജ് മുറിയില്‍ നിന്ന് വിഷം കഴിച്ചശേഷം പുറത്തേക്ക് ഓടുകയും ഗോകര്‍ണ്ണം കടലില്‍ ചാടി ആത്മഹത്യചെയ്യുകയുമായിരുന്നു. കടല്‍കരയിലുണ്ടായിരുന്നവരില്‍ ചിലര്‍ കടലില്‍ചാടി ശാരദയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം നാട്ടിലെത്തിക്കുകയാണുണ്ടായത്.
ശാരദയും പവിത്രനും താമസിച്ചിരുന്ന ലോഡ്ജിലെ ജീവനക്കാരുടെ മൊഴിയനുസരിച്ചാണ് കര്‍ണ്ണാടക പോലീസ് ശാരദയുടെ ആത്മഹത്യ സംബന്ധിച്ച് കേസെടുത്ത് അന്വേഷണം നടത്തിയത്. പവിത്രനെതിരെ പരാമാര്‍ശങ്ങളുള്ള ശാരദയുടെ ആത്മഹത്യാകുറിപ്പും ലോഡ്ജില്‍ നിന്നും പോലീസ് കണ്ടെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആത്മഹത്യാപ്രേരണ കുറ്റത്തിനാണ് പവിത്രനെതിരെ പോലീസ് കേസെടുത്തിരുന്നത്. ഈ കേസിന്റെ വിചാരണ ഹൊസ്ദുര്‍ഗ് അസി.സെഷന്‍സ് കോടതിയില്‍ ആരംഭിച്ചെങ്കിലും പല സാക്ഷികളും ഹാജരാകാതിരുന്നതിനാല്‍ വിചാരണ ഇടയ്ക്ക് വെച്ച് മുടങ്ങിയിരുന്നു.
ഒരാഴ്ച മുമ്പാണ് കേസിന്റെ വിചാരണ പുനരാരംഭിച്ചത്. ആത്മഹത്യ നടന്ന ലോഡ്ജിലെ രണ്ട് ജീവനക്കാരെ സാക്ഷി വിസ്താരം നടത്താനായി കോടതി നോട്ടീസ് അയച്ചിരുന്നു. വെള്ളിയാഴ്ച ഇവരെ വിസ്തരിക്കേണ്ടിയിരുന്നത്. എന്നാല്‍ ഈ സാക്ഷികള്‍ വെള്ളിയാഴ്ചയും ഹാജരായില്ല. ഇതോടെ രണ്ടുപേരെയും സാക്ഷി പട്ടികയില്‍ നിന്നും ഒഴിവാക്കികൊണ്ട് വിചാരണ പൂര്‍ത്തിയാക്കുകയായിരു.

Keywords: Kasaragod, Kanhangad, Kerala, Suicide, Case, Court