പ്രണയം: പ്ളസ്ടു വിദ്യാര്‍ത്ഥിനി ബസില്‍ കൈഞരമ്പ് മുറിച്ചു
Nov 9, 2012, 18:03 IST
കാഞ്ഞങ്ങാട്: പ്രണയ നൈരാശ്യം മൂലം ദു:ഖിതയായ പ്ളസ്ടു വിദ്യാര്‍ത്ഥിനി ബസ് യാത്രക്കിടെ കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഉപ്പിലിക്കൈ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പ്ളസ്ടുവിന് പഠിക്കുന്ന ആവിക്കര സ്വദേശിനിയായ 17 കാരിയാണ് ബസ് യാത്രക്കിടെ കൈഞരമ്പ് മുറിച്ചത്. വ്യാഴാഴ്ച വൈകുന്നേരം വാഴുന്നോറടിയില്‍ നിന്നും കാഞ്ഞങ്ങാട്ടേക്ക് വരവേ സ്വകാര്യ ബസിലാണ് പെണ്‍കുട്ടി ആത്മഹത്യാ ശ്രമം നടത്തിയത്.
കൂട്ടുകാരികളായ പെണ്‍കുട്ടികള്‍ക്കൊപ്പം ബസില്‍ യാത്ര ചെയ്യുകയായിരുന്ന പെണ്‍കുട്ടി പൊടുന്നനെ ബ്ളേഡ് കൊണ്ട് ഇടത് കൈത്തണ്ടയിലെ ഞരമ്പ് മുറിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് രക്തം ബസിനകത്തേക്ക് വീണതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി. ഇതിനിടയില്‍ കൈയ്യില്‍ നിന്നും രക്തം വാര്‍ന്ന് പെണ്‍കുട്ടി ബസിനകത്ത് തളര്‍ന്ന് വീണു.
ബസ് ജീവനക്കാര്‍ ഉടന്‍ തന്നെ പെണ്‍കുട്ടിയെ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയില്‍ എത്തിച്ച ശേഷം ഹൊസ്ദുര്‍ഗ് പോലീസില്‍ വിവരമറിയിച്ചു. പെണ്‍കുട്ടിയുടെ ആത്മഹത്യാശ്രമം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഒരു യുവാവുമായി താന്‍ പ്രണയത്തിലാണെന്ന കാര്യം പെണ്‍കുട്ടി കൂട്ടുകാരികളെ അറിയിച്ചിരുന്നു.
എന്നാല്‍ അടുത്ത കാലത്തായി പ്രണയത്തിന്റെ കാര്യത്തില്‍ യുവാവിനുള്ള താല്‍പര്യക്കുറവ് പെണ്‍കുട്ടിയെ അങ്ങേയറ്റം നിരാശയാക്കിയിരുന്നു. ഇതോടെ പെണ്‍കുട്ടി പഠനത്തില്‍ വേണ്ടത്ര ശ്രദ്ധ പുലര്‍ത്താതിരിക്കുകയും ഭക്ഷണം പോലും ശരിയായ രീതിയില്‍ കഴിക്കാത്ത സ്ഥിതിയിലേക്ക് കാര്യങ്ങളെത്തുകയും ചെയ്തു.
ഈ അവസ്ഥ തുടര്‍ന്നാല്‍ താന്‍ ആത്മഹത്യ ചെയ്യുമെന്ന് ഏറ്റവുമടുത്ത കൂട്ടുകാരിയോട് പെണ്‍കുട്ടി വെളിപ്പെടുത്തുകയുണ്ടായി. വ്യാഴാഴ്ച ബസ് യാത്രക്കിടയില്‍ പെണ്‍കുട്ടി വിതുമ്പുന്നത് യാത്രക്കാരുടെ ശ്രദ്ധയില്‍പെട്ടിരുന്നുവെങ്കിലും ആരുമതത്ര കാര്യമാക്കിയിരുന്നില്ല. ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി അപകട നില തരണം ചെയ്തിട്ടുണ്ട്.
Keywords: Suicide, Student, Love Problem, Bus, Food, Kanhangad, Kasaragod, Kerala.