city-gold-ad-for-blogger

സ്‌കൂള്‍ കലോത്സവം: മത്സരാര്‍ത്ഥിയുടെ പിതാവ് കുഴഞ്ഞ് വീണ് മരിച്ചു


സ്‌കൂള്‍ കലോത്സവം: മത്സരാര്‍ത്ഥിയുടെ പിതാവ് കുഴഞ്ഞ് വീണ് മരിച്ചു
കാഞ്ഞങ്ങാട് : തൃശ്ശൂരില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കുന്ന മകനോടൊപ്പം പോയ പിതാവ് അസുഖത്തെ തുടര്‍ന്ന് മരണപ്പെട്ടു. ഹൊസ്ദുര്‍ഗ് ഇന്‍ഡസ് ഷോറൂമിന് തൊട്ട് പിറകില്‍ താമസിക്കുന്ന സുധാകര ഭണ്ഡാരിയാണ് (46) വെള്ളിയാഴ്ച രാവിലെ തൃശ്ശൂര്‍ അമല ഹോസ്പിറ്റലില്‍ വെച്ച് മരണപ്പെട്ടു. സുധാകരന്റെ മകന്‍ ഹോസ്ദുര്‍ഗ് ഗവ.ഹൈസ്‌ക്കൂളിലെ പത്താംതരം വിദ്യാര്‍ത്ഥി രോഹിതിനൊടൊപ്പം കഴിഞ്ഞ ദിവസമാണ് ഭാര്യ പത്മാവതി, മറ്റൊരു മകന്‍ ശ്യാമപ്രസാദ് എന്നിവരൊടൊപ്പം സുധാകരന്‍ തൃശ്ശൂരിലേക്ക് തിരിച്ചത്. ന്യൂമോണിയ അസുഖം ബാധിച്ച സുധാകരനെ വ്യാഴാഴ്ച രാത്രിയോടെ ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച് രാവിലെയാണ് മരണം സംഭവിച്ചത്.

രോഹിത് പങ്കെടുത്ത ഓര്‍ക്കസ്ട്ര മത്സരം കഴിഞ്ഞ ദിവസം നടന്നിരുന്നു. മത്സരത്തില്‍ ഈ ടീം എഗ്രേഡ് നേടി. ശനിയാഴ്ച രോഹിതിന്റെ നേതൃത്വത്തില്‍ ഗാനമേള അവതരിപ്പിക്കേണ്ടതായിരുന്നു. ഇതിനുള്ള തയ്യാറെടുപ്പിനിടെയാണ് രോഹിതിന്റെ പിതാവ് സുധാകരന്‍ ഭണ്ഡാരി മരണത്തിലേക്ക് യാത്രയായത്. സുധാകരന്റെ മരണത്തെതുടര്‍ന്ന് ശനിയാഴ്ച നടക്കുന്ന ഗാനമേള മത്സരം ദുര്‍ഗ്ഗാ സ്‌കൂള്‍ ടീം ഉപേക്ഷിച്ചു. മൃതദേഹം ശനിയാഴ്ച ഉച്ചയോടെ തൃശ്ശൂരില്‍ നിന്ന് നാട്ടിലേക്ക് കൊണ്ടുവരുന്നുണ്ട്.

Keywords: Obituary, Thrissur, Kanhangad, Kasaragod
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia