city-gold-ad-for-blogger

സുഭാഷിന്റെ മരണം: കാസര്‍കോട് നര്‍ക്കോട്ടിക്‌സെല്‍ ഡി.വൈ.എസ്.പി അന്വേഷിക്കും

സുഭാഷിന്റെ മരണം: കാസര്‍കോട് നര്‍ക്കോട്ടിക്‌സെല്‍ ഡി.വൈ.എസ്.പി അന്വേഷിക്കും
കാഞ്ഞങ്ങാട്: കോടോം-ബേളൂര്‍ പഞ്ചായത്തിലെ അട്ടേങ്ങാനം കൃഷ്ണന്റെ മകന്‍ സുഭാഷി(26)ന്റെ ദുരൂഹ മരണത്തെ കുറിച്ച് അന്വേഷിക്കാന്‍ കാസര്‍കോട് നര്‍ക്കോട്ടിക്‌സെല്‍ ഡിവൈഎസ്പി പി തമ്പാനെ ചുമതലപ്പെടുത്തി ജില്ലാ പോലീസ് സൂപ്രണ്ട് എസ് സുരേന്ദ്രന്‍ ഉത്തരവിട്ടു.

സുഭാഷുമായി ബന്ധമുണ്ടെന്ന് പ­റ­യുന്ന അതിഞ്ഞാലിലെ കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്ങ് വിദ്യാര്‍ത്ഥിനിക്കും ബന്ധുക്കള്‍ക്കും മകന്റെ മരണത്തില്‍ പങ്കുണ്ടെന്ന സുഭാഷിന്റെ മാതാവ് ഭാനുമതി കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി.

2012 ജൂലൈ 29 ന് രാത്രി 11 മണിയോടെയാണ് സുഭാഷിനെ ചെറുവത്തൂര്‍ മുണ്ടക്കണ്ടം റെയില്‍പാളത്തില്‍ പരിക്കേറ്റ് അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ സുഭാഷിനെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. സുഭാഷിന്റെ മരണം ആത്മഹത്യയാണെന്ന് വിധിയെഴുതി പോലീസ് അന്വേഷണം അവസാനിപ്പിച്ച സാഹചര്യത്തിലാണ് നീതി തേടി മാതാവ് ഭാനുമതി മുഖ്യമന്ത്രിക്ക് പരാതി അയച്ചത്.

സുഭാഷ് ആത്മഹത്യ ചെയ്യാന്‍ മാത്രമുള്ള മാനസിക പ്രശ്‌നങ്ങളെ നേരിട്ടിരുന്നില്ലെന്നാണ് ഭാനുമതി പറയുന്നത്. കാഞ്ഞിരടുക്കത്തെ ഒരു മൊബൈല്‍ ഷോപ്പില്‍ ജോലി ചെയ്തു വരികയായിരുന്ന സുഭാഷ് അതിഞ്ഞാലിലെ ഒരു കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയുമായി പ്രണയത്തിലായിരുന്നു. ആദ്യം വിവാഹത്തിനുള്ള പെണ്ണുകാണല്‍ ചടങ്ങിന്റെ ഭാഗമായി കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയെ കാണാന്‍ സുഭാഷ് അതിഞ്ഞാലിലെ വീട്ടിലെത്തിയിരുന്നു. പിന്നീട് സുഭാഷിന്റെ വീട്ടുകാര്‍ക്ക് ഈ ബന്ധത്തില്‍ താല്‍പ്പര്യം തോന്നാതിരുന്നതിനെ തുടര്‍ന്ന് അതിഞ്ഞാല്‍ പെ ണ്‍കുട്ടിയെ വേണ്ടെന്ന് വെച്ചുവെങ്കിലും പെണ്‍കുട്ടി സുഭാഷിനെ മൊബൈല്‍ ഫോണില്‍ വിളിച്ചു തുടങ്ങിയതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്.

ഇതിനിടയില്‍ സുഭാഷ് വിവാഹാലോചനയുമായി മറ്റൊരു പെണ്‍കുട്ടിയെ കണ്ടിരുന്നു. തനിക്ക് സുഭാഷിനെ മാത്രം മതിയെന്ന് പറഞ്ഞ് അതിഞ്ഞാല്‍ പെണ്‍കുട്ടി സുഭാഷിനെയും മാതാവ് ഭാനുമതിയെയും നിരന്തരം ഫോണില്‍ വിളിച്ചതോടെ കാര്യങ്ങള്‍ സങ്കീര്‍ണ്ണമായി. ഇതോടെ പെണ്‍കുട്ടിയുമായി സുഭാഷ് അടുത്തപ്പോള്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളായ ചിലര്‍ എതിര്‍ത്തിരുന്നു. സുഭാഷിനെ ഒഴിവാക്കാന്‍ ഇടപെട്ട ഗൂഢസംഘമാണ് മരണത്തിന് കാരണമെന്നാണ് ആരോപണം.

Keywords: Subash death case, Narcotic cell, DYSP, Ennquiry, Kanhangad, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia