ഹര്‍ത്താല്‍ സംഘര്‍ഷം: റിമാന്‍ഡ് പ്രതികളെ കൊണ്ട് സബ് ജയില്‍ നിറഞ്ഞു
Aug 6, 2012, 22:47 IST
കാഞ്ഞങ്ങാട്: പി ജയരാജന്റെ അറസ്റ്റിനെ തുടര്‍ന്ന് സി പി എം നടത്തിയ ഹര്‍ത്താലിനിടെ ഹൊസ്ദുര്‍ഗ് താലൂക്കിലെ വിവിധ ഭാഗങ്ങളിലുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട കേസിലെ റിമാന്‍ഡ് പ്രതികളെ കൊണ്ട് ഹൊസ്ദുര്‍ഗ് സബ് ജയില്‍ നിറഞ്ഞു. വിവിധ രാഷ്ട്രീയ സംഘര്‍ഷ കേസുകളില്‍ പ്രതികളാക്കപ്പെട്ട നിരവധി പേരാണ് സബ് ജയിലില്‍ റിമാന്‍ഡ് തടവുകാരായി കഴിയുന്നത്. ഇവരെ കാണാന്‍ ജയിലിലെത്തുന്ന നേതാക്കളുടെയും പ്രവര്‍ത്തകരുടെയും തിരക്കാണ് ദിവസവും പ്രകടമാകുന്നത്.
പ്രതികളുടെയും സന്ദര്‍ശകരുടെയും തിരക്ക് കാരണം സബ് ജയില്‍ വീര്‍പ്പുമുട്ടുകയാണ്. പ്രതികളെ കാണാന്‍ ജയിലിന് പുറത്ത് സന്ദര്‍ശകര്‍ക്ക് ഏറെ നേരം കാത്തുനില്‍ക്കേണ്ട സ്ഥിതിയും ഉണ്ടാകുന്നുണ്ട്. സന്ദര്‍ശകരുടെ തിരക്ക് നിയന്ത്രിക്കാന്‍ ജയിലധികൃതര്‍ പാടുപെടുകയാണ്.

Keywords: Harthal clash, Remand, Accused, Sub jail, Hosdurg, Kanhangad, Kasaragod.