city-gold-ad-for-blogger

ഉപജില്ലാതലത്തില്‍ നൂണ്‍ ഫീഡിംഗ് സൂപ്പര്‍വൈസര്‍ തസ്തിക അനുവദിക്കണം

ഉപജില്ലാതലത്തില്‍ നൂണ്‍ ഫീഡിംഗ് സൂപ്പര്‍വൈസര്‍ തസ്തിക അനുവദിക്കണം
കേരള വിദ്യാഭ്യാസ മിനിസ്റ്റീരിയല്‍ സ്റ്റാഫ് യൂണിയന്‍ ജില്ലാ സമ്മേളനവും യാത്രയയപ്പ് യോഗവും സീനിയര്‍ എ.എ. കെ.രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: സ്‌കൂളില്‍ ഉച്ചക്കഞ്ഞി വിതരണം കാര്യക്ഷമമാക്കുന്നതിന് ഉപജില്ലാ ഓഫീസുകളില്‍ പുതുതായി ജൂനിയര്‍ സൂപ്രണ്ട് റാങ്കിലുള്ള നൂണ്‍ ഫീഡിംഗ് സൂപ്പര്‍വൈസര്‍ തസ്തിക അനുവദിക്കണമെന്ന് കേരള വിദ്യാഭ്യാസ മിനിസ്റ്റീരിയല്‍ സ്റ്റാഫ് യൂണിയന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

ഓഫീസ് കാര്യക്ഷമത മേനേജ്‌മെന്റ് എന്ന വിഷയത്തില്‍ അഡ്വ. മുരളി പള്ളത്ത് ക്ലാസെടുത്തു. വാവച്ചന്‍ ജോസഫ് അധ്യക്ഷത വഹിച്ചു. സര്‍വീസില്‍ നിന്നും വിരമിച്ച അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് കെ.വേണുഗോപാലന്‍, ജൂനിയര്‍ സൂപ്രണ്ട് കെ. കേശവ പ്രസാദ് എന്നിവര്‍ക്ക് സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് കെ.രവീന്ദ്രന്‍ ഉപഹാരങ്ങള്‍ നല്‍കി. ജില്ലാസംസാഥാന ഭാരവാഹികളായ പി.കെ. രഘുനാഥ്, എം.പി.വേണുഗോപാലന്‍, എ.സതീഷ് കുമാര്‍, കെ.വി. രവിനാഥ്, കെ.കൃഷ്ണന്‍, പി.ദിലീപ് കുമാര്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. ഇ.കെ.മുഹമ്മദ് കുഞ്ഞി സ്വാഗതവും, എ.എ.മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു.

Keywords: Ministerial staff, Conference, Kasaragod, Kerala, Malayalam news

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia