ഉപജില്ലാതലത്തില്‍ നൂണ്‍ ഫീഡിംഗ് സൂപ്പര്‍വൈസര്‍ തസ്തിക അനുവദിക്കണം
Dec 27, 2012, 19:45 IST
![]() |
| കേരള വിദ്യാഭ്യാസ മിനിസ്റ്റീരിയല്‍ സ്റ്റാഫ് യൂണിയന്‍ ജില്ലാ സമ്മേളനവും യാത്രയയപ്പ് യോഗവും സീനിയര്‍ എ.എ. കെ.രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു |
കാഞ്ഞങ്ങാട്: സ്‌കൂളില്‍ ഉച്ചക്കഞ്ഞി വിതരണം കാര്യക്ഷമമാക്കുന്നതിന് ഉപജില്ലാ ഓഫീസുകളില്‍ പുതുതായി ജൂനിയര്‍ സൂപ്രണ്ട് റാങ്കിലുള്ള നൂണ്‍ ഫീഡിംഗ് സൂപ്പര്‍വൈസര്‍ തസ്തിക അനുവദിക്കണമെന്ന് കേരള വിദ്യാഭ്യാസ മിനിസ്റ്റീരിയല്‍ സ്റ്റാഫ് യൂണിയന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
ഓഫീസ് കാര്യക്ഷമത മേനേജ്‌മെന്റ് എന്ന വിഷയത്തില്‍ അഡ്വ. മുരളി പള്ളത്ത് ക്ലാസെടുത്തു. വാവച്ചന്‍ ജോസഫ് അധ്യക്ഷത വഹിച്ചു. സര്‍വീസില്‍ നിന്നും വിരമിച്ച അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് കെ.വേണുഗോപാലന്‍, ജൂനിയര്‍ സൂപ്രണ്ട് കെ. കേശവ പ്രസാദ് എന്നിവര്‍ക്ക് സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് കെ.രവീന്ദ്രന്‍ ഉപഹാരങ്ങള്‍ നല്‍കി. ജില്ലാസംസാഥാന ഭാരവാഹികളായ പി.കെ. രഘുനാഥ്, എം.പി.വേണുഗോപാലന്‍, എ.സതീഷ് കുമാര്‍, കെ.വി. രവിനാഥ്, കെ.കൃഷ്ണന്‍, പി.ദിലീപ് കുമാര്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. ഇ.കെ.മുഹമ്മദ് കുഞ്ഞി സ്വാഗതവും, എ.എ.മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു.
Keywords: Ministerial staff, Conference, Kasaragod, Kerala, Malayalam news
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും
പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ
അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം
കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.







