സബ് കലക്ടര്‍ ജീവന്‍ ബാബുവിന് സ്ഥലം മാറ്റം
Mar 4, 2015, 14:12 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 04/03/2015) കാഞ്ഞങ്ങാട് സബ് കലക്ടര്‍ കെ. ജീവന്‍ ബാബുവിന് സ്ഥലം മാറ്റം. ജനുവരി ഒന്നു മുതല്‍ ജില്ലാ കലക്ടര്‍ റാങ്കിലേക്ക് ഉയര്‍ത്തപ്പെട്ട അദ്ദേഹത്തെ എക്‌സൈസ് വകുപ്പിലെ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തില്‍ തിരുവനന്തപുരത്ത് അഡീഷണല്‍ കമ്മീഷണറായി നിയോഗിച്ചു.
2013 സെപ്തംബര്‍ 10 നാണ് ജീവന്‍ ബാബു കാഞ്ഞങ്ങാട് സബ് കലക്ടറായി ചുമതലയേറ്റത്. നേരത്തെ കസ്റ്റംസ് ഉദ്യോഗസ്ഥനായും പോലീസ് ഉദ്യോഗസ്ഥനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യന്‍ റവന്യു സര്‍വീസും (ഐആര്‍എസ്), ഇന്ത്യന്‍ പോലീസ് സര്‍വീസും, (ഐപിഎസ്) ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസും, (ഐഎഎസും) ഈ യുവ ഓഫീസര്‍ നേടിയിട്ടുണ്ട്.
തൊടുപുഴ ഡീപോള്‍ സ്‌കൂളില്‍ പഠനം പൂര്‍ത്തിയാക്കി. തൊടുപുഴയിലെ ന്യൂമാന്‍ കോളജില്‍ ഡിഗ്രി നേടി. കോഴിക്കോട് റീജണല്‍ എഞ്ചിനീയറിംഗ് കോളജില്‍ നിന്നാണ് അദ്ദേഹം ബിരുദാനന്തര ബിരുദം നേടിയത്.
Keywords: Kanhangad, Kerala, Transfer, Jeevan Babu, Sub Collector.