വിനോദയാത്രക്ക് പോയ വിദ്യാര്‍ത്ഥികളെ മടക്കയാത്രയില്‍ കാണാതായി
Dec 7, 2011, 15:57 IST
കാഞ്ഞങ്ങാട് : നഗരത്തിലെ സ്വകാര്യ സ്‌കൂളില്‍ നിന്നും വിനോദയാത്രക്ക് പോയ സംഘത്തിലെ രണ്ട് വിദ്യാര്‍ത്ഥികളെ മടക്കയാത്രയില്‍ റെയില്‍വെ സ്റ്റേഷനില്‍ മറന്നു.
കുശാല്‍നഗര്‍ എസ്എന്‍ പോളി സ്‌കൂളില്‍ നിന്നും വിനോദയാത്രക്ക് പോയ സംഘത്തില്‍ നിന്നാണ് രണ്ടു വിദ്യാര്‍ത്ഥികളെ മറന്നത്. 80 അംഗ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ട സംഘം വീഗാലാന്റ് അടക്കമുള്ള വിനോദ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് തിരിച്ചുവരവേ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളായ കല്ലൂരാവിയിലെ ഹബീബ്, ഫായിസ് എന്നിവരെ എറണാകുളം റെയില്‍വെ സ്റ്റേഷനില്‍ മറന്നു.
80 കുട്ടികളോടൊപ്പം 15 അധ്യാപകരും രണ്ട് ആയമാരും സംഘത്തിലുണ്ടായിരുന്നു. 7 വിദ്യാര്‍ത്ഥികള്‍ക്ക് ഒരു അധ്യാപിക എന്ന നിലയിലാണ് യാത്ര ക്രോഡീകരിച്ചിരുന്നത്. നാട്ടിലേക്ക് ട്രെയിന്‍ പുറപ്പെട്ട ശേഷം രണ്ട് കുട്ടികള്‍ സംഘത്തില്‍ ഇല്ലെന്ന് ബോധ്യപ്പെട്ടതോടെ തൊട്ടടുത്ത റെയില്‍വെ സ്റ്റേഷനില്‍ ഒരു അധ്യാപകന്‍ ഇറങ്ങി തിരികെ എറണാകുളം സ്റ്റേഷനില്‍ എത്തി രണ്ട് വിദ്യാര്‍ത്ഥികളേയും കണ്ടെത്തുകയായിരുന്നു. അപ്പോഴേക്കും കുട്ടികളിലൊരാള്‍ തങ്ങള്‍ റെയില്‍വെ സ്റ്റേഷനില്‍ ഒറ്റപ്പെട്ടുപോയ കാര്യം വീട്ടുകാരേയും വിളിച്ചറിയിച്ചത് വീട്ടുകാരെയും പരിഭ്രാന്തിയിലാഴ്ത്തി. ഇതിനിടെ റെ യില്‍വെ സ്റ്റേഷനില്‍ നിന്നും ഒരു വിദ്യാര്‍ത്ഥിയുടെ മൊ ബൈല്‍ഫോണും കൊള്ളയടിക്കപ്പെട്ടു.

Keywords: Kanhangad, kasaragod, Missing, Students, വിനോദയാത്ര