കാണാതായ വിദ്യാര്‍ത്ഥിനികളെ കാസര്‍കോട്ട് കണ്ടെത്തി; യുവാക്കള്‍ കസ്റ്റഡിയില്‍
Apr 30, 2012, 17:15 IST
കാസര്‍കോട്: കാഞ്ഞങ്ങാട്ട് നിന്നും കാണാതായ രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ കാസര്‍കോട്ട് കണ്ടെത്തി. വിദ്യാര്‍ത്ഥിനികളോടൊപ്പമുണ്ടായ കീഴൂര്‍ സ്വദേശിയായ യുവാവിനെയും കാഞ്ഞങ്ങാട്ടുകാരനായ മറ്റൊരു യുവാവിനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തീട്ടുണ്ട്. കാസര്‍കോട്ടെത്തിയ വിദ്യാര്‍ത്ഥിനികളില്‍ ഒരാള്‍ ഫോണ്‍ വിളിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസും ബന്ധുക്കളുമെത്തിയാണ് കാസര്‍കോട് നിന്ന് പെണ്‍കുട്ടികളെയും യുവാക്കളേയും കസ്റ്റഡിയിലെടുത്തത്. ഇവരെ ഹൊസ്ദുര്‍ഗ്ഗ് പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
(Updated: 8.30)
കാഞ്ഞങ്ങാട്ട് 14 വയസുള്ള രണ്ട് പെണ്‍കുട്ടികള്‍ വീട് വിട്ടു
കാഞ്ഞങ്ങാട്: 14 വയസുള്ള രണ്ട് പെണ്‍കുട്ടികള്‍ വീട് വിട്ടു. ദുര്‍ഗാഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം തരം വിദ്യാര്‍ത്ഥികളെയാണ് ഞായറാഴ്ച വൈകുന്നേരം നാല് മണിയോടെ വീട് വിട്ടത്. ഇരുവരും എല്‍.കെ.ജി മുതല്‍ ഒന്നിച്ചാണ് പഠിച്ചത്. ബന്ധുക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് രാത്രി തന്നെ വിവിധ പോലീസ് സ്‌റ്റേഷനുകളിലും റെയില്‍വേ സ്‌റ്റേഷനുകളിലും വിവരം കൈമാറിയിരുന്നു. ഇതില്‍ ഒരു പെണ്‍കുട്ടി സഹോദരിയെ വിളിച്ച് കോയമ്പത്തൂര്‍ എക്‌സ്പ്രസില്‍ കാഞ്ഞങ്ങാട്ട് എത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും കണ്ടെത്താനായില്ല.

Keywords: Kasaragod, Kanhangad, Missing, Students.