വിദ്യാര്‍ത്ഥികള്‍ രോഗികള്‍ക്ക് മധുര പലഹാരങ്ങള്‍ നല്കി
Feb 12, 2012, 10:05 IST
കാഞ്ഞങ്ങാട്: പടന്നക്കാട് ഗുഡ്ഷപ്പേര്ഡ് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ ജില്ലാശുപത്രിയിലെത്തി രോഗികളുടെ ക്ഷേമം അന്വേഷിക്കുകയും മധുര പലഹാരങ്ങള്‍ നല്‍കുകയും ചെയ്തു. ലോക കത്തോലിക്കാ സഭ ലോക രോഗിദിനം ആചരിക്കുന്നതിന്റെ ഭാഗമായാണ് ഗുഡ്ഷപ്പേര്ഡ് സ്കൂളിലെ കുട്ടികള്‍ മധുര പലഹാരങ്ങളുമായി ജില്ലാശുപത്രിയിലെത്തിയത്. രോഗികളുടെ സുഖ വിവരങ്ങള്‍ ആരാഞ്ഞ കുട്ടികള്‍ സ്നേഹപൂര്‍വ്വം മധുര പലഹാരങ്ങള്‍ നല്‍കുകയായിരുന്നു.
Keywords: Kasaragod, Kanhangad, Students, Hospital.







