എസ് ടി യു നേതാവിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട വാഹനങ്ങള്‍ തകര്‍ത്തു
Jan 9, 2012, 17:49 IST
കാഞ്ഞങ്ങാട്: മോട്ടോര്‍ ഫെഡറേഷന്‍(എസ് ടി യു) കാസര്‍കോട് ജില്ലാ സെക്രട്ടറി കരീം കുശാല്‍നഗറിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോയും ബൈക്കും തകര്‍ത്തു. ഇത് സംബന്ധിച്ച് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഞായറാഴ്ച പുലര്‍ച്ചെയാണ് കുശാല്‍നഗര്‍ പോളിടെക്‌നിക്കിന് പിറകിലുള്ള കരീമിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കെ എല്‍ 60-7654 നമ്പര്‍ ഓട്ടോയും കെ എല്‍ 60 ബി 3615 നമ്പര്‍ ബൈക്കും തകര്‍ത്തത്. വാഹനങ്ങളുടെ ടയറുകളും സീറ്റുകളും കുത്തിക്കീറിയ നിലയിലാണ്. കരീമിന്റെ പരാതിയില്‍ പോലീസ് കേസെടുക്കുകയായിരുന്നു. എസ് ടി യുവില്‍പ്പെട്ട ഒരു ഓട്ടോ ഡ്രൈവറെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ വായ്പയെ ചൊല്ലി മറ്റൊരു ഓട്ടോ ഡ്രൈവര്‍ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ യൂണിയന്‍ നേതാക്കള്‍ ഇടപെട്ടിരുന്നു.
ഇത് സംബന്ധിച്ച പ്രശ്‌നമാണ് കരീം കുശാല്‍നഗറിന്റെ വീട്ടുമുറ്റത്തെ വാഹനങ്ങള്‍ തകര്‍ക്കാന്‍ ഇടവരുത്തിയതെന്ന് സംശയിക്കുന്നു. വ്യക്തി വിരോധം തീര്‍ക്കാന്‍ കാഞ്ഞങ്ങാട്ടെ സമീപ പ്രദേശങ്ങളിലും തീരദേശങ്ങളിലും വാഹനങ്ങള്‍ തകര്‍ക്കുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ച് വരികയാണ്. മൂന്ന് വര്‍ഷം മുമ്പ് കരീമിന്റെ വീട്ടിന് നേരെയും ആക്രമണമുണ്ടായിരുന്നു. വാഹനങ്ങള്‍ തകര്‍ക്കപ്പെട്ട സംഭവത്തില്‍ എസ് ടി യു ജില്ലാ നേതാക്കളായ കെ എ അഷ്‌റഫ്, ശരീഫ് കൊടവഞ്ചി, അമീര്‍ ഹാജി, ശംസുദ്ദീന്‍ ആ യിറ്റി എന്നിവര്‍ പ്രതിഷേധിച്ചു.
Keywords: Auto-rickshaw, Kanhangad, Kasaragod