ഹൊസ്ദുര്‍ഗ് താലൂക്കില്‍ ബുധനാഴ്ച ബസ് പണിമുടക്കും കടയടപ്പ് സമരവും
Oct 2, 2012, 13:28 IST
കാഞ്ഞങ്ങാട്: ബസ് പണിമുടക്കും കടയടപ്പ് സമരവും ചൊവ്വാഴ്ച ഹൊസ്ദുര്‍ഗ് താലൂക്കില്‍ ഹര്‍ത്താലിന്റെ പ്രതീതി ജനിപ്പിക്കും. പടന്നക്കാട് മേല്‍പ്പാലത്തിലെ ടോള്‍ നിരക്ക് കുറക്കുക, ഓട്ടോറിക്ഷ സമാന്തര സര്‍വീസുകള്‍ക്കെതിരെ നടപടി സ്വീകരിക്കുക, റോഡുകള്‍ ഗതാഗതയോഗ്യമാക്കുക, ഡീസലില്‍ മായം ചേര്‍ക്കുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഹൊസ്ദുര്‍ഗ് താലൂക്ക് ബസ് ഓണേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഹൊസ്ദുര്‍ഗ് താലൂക്കില്‍ ബസുകള്‍ ഓട്ടം നിര്‍ത്തും.
വ്യാപാരികളെ ഭക്ഷ്യസുരക്ഷാ ഉദ്യോ ഗസ്ഥര്‍ ദ്രോഹിക്കുന്നുവെന്നാരോപിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഹ്വാനമനുസരിച്ച് നാളെ സംസ്ഥാനത്ത് വ്യാപാരികള്‍ കടയടച്ച് ഹര്‍ത്താലാചരിക്കും. ഹോട്ടലുകളും ജ്വല്ലറികളും മെഡിക്കല്‍ ഷോപ്പുകളുമുള്‍പ്പെടെയുള്ള മിക്ക വ്യാപാര സ്ഥാപനങ്ങളും ബുധനാഴ്ച അടഞ്ഞുകിടക്കും. ഫലത്തില്‍ ഹൊസ്ദുര്‍ഗ് താലൂക്കില്‍ ബസ് സമരവും കടയടപ്പ് സമരവും ജനജീവിതത്തെ കാര്യമായി ബാധിക്കും.

Keywords: Bus, Strike, Hosdurg, Kanhangad, Kasaragod, Kerala, Malayalam news