city-gold-ad-for-blogger

തെരുവുപട്ടികള്‍ ഭീതി ഉയര്‍ത്തുന്നു; കടിയേറ്റ് രണ്ട് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

നീലേശ്വരം: (www.kasargodvartha.com 01.07.2014) തെരുവുപട്ടിയുടെ കടിയേറ്റ് വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കാണ് കഴിഞ്ഞ ദിവസം പട്ടിയുടെ കടിയേറ്റത്.

മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി നവന്‍ ദേവ്, കുറുഞ്ചേരിയിലെ പ്ലസ് ടു വിദ്യാര്‍ത്ഥി കൃഷ്ണപ്രസാദ് (17) എന്നിവര്‍ക്കാണ് കടിയേറ്റത്. കൃഷ്ണ പ്രസാദിനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രദേശത്ത് പട്ടി ശല്യം വര്‍ദ്ധിച്ചതായി നാട്ടുകാര്‍ നേരത്തെ പരാതിപ്പെട്ടിരുന്നു. അലഞ്ഞു തിരിയുന്ന നായകളില്‍ പലതിനും പേയുടെ ലക്ഷണമുള്ളതായി സംശയമുയര്‍ന്നിട്ടുണ്ട്.
തെരുവുപട്ടികള്‍ ഭീതി ഉയര്‍ത്തുന്നു; കടിയേറ്റ് രണ്ട് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ക്ഷമിക്കണമെന്ന് സുവാരസ്; എല്ലാം മറന്നുവെന്ന് ചില്ലീനി

Keywords: Kasaragod, Nileswaram, Students, Hospital, Street dog, Dog bite, Plus-two Student, Kanhangad.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia