കാഞ്ഞങ്ങാട്ടും നീലേശ്വരത്തും തെരുവ്‌നായ്ക്കളുടെ അക്രമം; മരുന്നില്ലാത്തതിനാല്‍ 2 പേരെ കാസര്‍കോട്ടേക്ക് മാറ്റി
Mar 30, 2015, 19:51 IST
കാസര്‍കോട്: (www.kasargodvartha.com 30/03/2015) കാഞ്ഞങ്ങാട്ടും നീലേശ്വരത്തും തെരുവ്‌നായ്ക്കളുടെ അക്രമം. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ മരുന്നില്ലാത്തതിനാല്‍ പട്ടിയുടെ കടിയേറ്റ രണ്ടു സ്ത്രീകളെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
നീലേശ്വരം വട്ടപ്പൊയിലിലെ സ്മിത (35), കാഞ്ഞങ്ങാട് കൊടവലത്തെ അനിത (30) എന്നിവര്‍ക്കാണ് പട്ടിയുടെ കടിയേറ്റത്. നീലേശ്വരത്തെ സ്വകാര്യ ഓട്ടോ മൈബൈല്‍ സ്ഥാപനത്തിലെ ജീവനക്കാരിയായ സ്മിതയ്ക്ക് തിങ്കളാഴ്ച ഉച്ചയ്ക്കു 12 മണിയോടെ ഓഫീസിനു സമീപംവെച്ചാണ് തെരുവുനായയുടെ കടിയേറ്റത്. .
ഉടന്‍തന്നെ നീലേശ്വരം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇവിടെ വാക്‌സിന്‍ ഇല്ലാത്തതിനെത്തുടര്‍ന്നു കാസര്‍കോട് ജനറല്‍ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു. അനിതയെ തിങ്കളാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ നടന്നുപോകുമ്പോള്‍ വീടിനുസമീപത്തു നിന്നും മൂന്നു തെരുവ് നായകള്‍ കൂട്ടമായെത്തി അക്രമിക്കുകയായിരുന്നു. പല സര്‍ക്കാര്‍ ആശുപത്രികളിലും പ്രതിരോധമരുന്ന് ഇല്ലാത്തത് ജനങ്ങളെ വലയ്ക്കുകയാണ്. കാസര്‍കോട്ടും പ്രതിരോധമരുന്ന് കഴിയാന്‍ പോവുകയാണ്.
Keywords: Kanhangad, Nileshwaram, Street dog, Dog bite, Kerala, General-hospital, Injured, Kasaragod.
Advertisement: