തെരുവ് നായ്ക്കളുടെ ആക്രമണം; പ്ലസ്ടു വിദ്യാര്‍ത്ഥിയും പച്ചക്കറി വില്പനക്കാരനും ആശുപത്രിയില്‍
Jun 29, 2015, 09:35 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 29/06/2015) അജാനൂര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞദിവസം ഇവിടെ പ്ലസ്ടു വിദ്യാര്‍ത്ഥിക്കും പച്ചക്കറി വില്പനക്കാരനും നായ്ക്കളുടെ കടിയേറ്റു. അജാനൂര്‍ കടപ്പുറം ഗവ. ഫിഷറീസ് യു.പി. സ്കൂളിന് സമീപത്തുവെച്ചാണ് പ്ലസ്ടു വിദ്യാര്‍ത്ഥിയായ ജസീമിന് (16) കടിയേറ്റത്.
അജാനൂരില്‍ ഉന്തുവണ്ടിയില്‍ പച്ചക്കറിവില്പന നടത്തുന്ന മുരുകനെ പിറകെ കുതിച്ചെത്തിയ നായ കടിക്കുകയായിരുന്നു. മുരുകന് ഉന്തുവണ്ടി തള്ളിക്കൊണ്ട് നടന്നുനീങ്ങുന്നത് ശ്രദ്ധയില്‍പെട്ട നായശക്തിയായി കുരച്ചുകൊണ്ട് പിറകെ ഓടുകയും കുതിച്ചുചാടി മുരുകന്റെ കാല് കടിച്ചുപറിക്കുകയുമായിരുന്നു. ഇരുവരും ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.