കള്ളക്കേസെടുക്കുന്നത് പൊലീസ് അവസാനിപ്പിക്കണം: ഡിവൈഎഫ്ഐ
Aug 28, 2012, 19:51 IST
കാഞ്ഞങ്ങാട്: ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുന്ന പൊലീസ് നടപടി പിന്‍വലിക്കണമെന്ന് കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ഡിവൈഎഫ്ഐ പ്രവര്ത്തകന് മനോജിന്റെ കൊലയാളികളെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് എഎസ്പി ഓഫീസിലേക്ക് നടന്ന മാര്‍ച്ചില്‍ പങ്കെടുക്കാത്ത ഡിവൈഎഫ്ഐ നേതാക്കള്‍ ഉള്െപടെയുള്ളവര്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കള്ളക്കേസെടുത്തിരിക്കുകയാണ്.
ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗവും അഭിഭാഷകനുമായ കെ രാജ്മോഹനന്, ബ്ലോക്ക് കമ്മിറ്റിയംഗം അനില്‍ ഗാര്‍ഡര്‍വളപ്പ് എന്നിവര്‍ മാര്‍ച്ചില്‍ പങ്കെടുത്തിരുന്നില്ല. എന്നിട്ടും രാഷ്ട്രീയ വിരോധംവച്ച് ഇവരുള്‍പെടെ മുന്നൂറോളം പേര്കെതിരെയാണ് കേസെടുത്തത്. കള്ളക്കേസില്‍ കുടുക്കി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും മനോവീര്യം തകര്‍ക്കാമെന്നത് പൊലീസിന്റെയും യുഡിഎഫ് സര്കാരിന്റെയും വ്യാമോഹം മാത്രമാണെന്ന് ബ്ലോക്ക് കമ്മിറ്റി ഓര്‍മിപ്പിച്ചു.
നേതാക്കളെയും പ്രവര്‍ത്തകരെയും കള്ളക്കേസില്‍ കുടുക്കുന പൊലീസ് നടപടിയെ നിയമപരമായി നേരിടുമെന്നും ബ്ലോക്ക് കമ്മിറ്റി വ്യക്തമാക്കി. പി രാധാകൃഷ്ണന് അധ്യക്ഷനായി. കെ രാജ്മോഹനന്, എ വി സഞ്ജയന്, ശിവജി വെള്ളിക്കോത്ത്, സി വിജയന് എന്നിവര്‍ സംസാരിച്ചു.

Keywords: Kasaragod, Kerala, DYFI, Kanhanagd, Police.