വീടിന് നേരെ കല്ലേറ്; ഒരാള്‍ക്കെതിരെ കേസ്
Mar 8, 2012, 14:30 IST
കാഞ്ഞങ്ങാട്: മാണിക്കോത്ത് വീടിന്റെ ജനല്‍ ഗ്ലാസ്സുകള്‍ അടിച്ച് തകര്‍ത്ത സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മാണിക്കോത്ത് ആസിക്കാമന്‍സിലിലെ അത്തിക്കയുടെ മകനും മര്‍ച്ചന്റ് നേവി ജീവനക്കാരനുമായ ടി.നൂറൂദ്ദീന്റെ (38) പരാതി പ്രകാരം മാണിക്കോത്തെ പ്രജീഷിനെതിരെയാണ് കേസ്.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. നൂറുദ്ദീന്റെ മാണിക്കോത്തെ വീട്ടില്‍ അതിക്രമിച്ച് കടന്ന പ്രജീഷ് ജനല്‍ ഗ്ലാസ്സുകള്‍ വടി കൊണ്ട് അടിച്ച് തകര്‍ക്കുകയും നൂറുദ്ദീനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. ബഹളം കേട്ട് പരിസരവാസികള്‍ ഓടിയെത്തിയതോടെ പ്രജീഷ് കടന്ന് കളയുകയാണുണ്ടായത്. ജനല്‍ ഗ്ലാസ്സുകള്‍ തകര്‍ത്തതില്‍ 5000 രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. മര്‍ച്ചന്റ് നേവിയില്‍ ജോലി ചെയ്യുന്ന നൂറുദ്ദീന്‍ 8 മാസക്കാലമായി നാട്ടില്‍ തന്നെയാണുള്ളത്. മാര്‍ച്ച് 6ന് രാത്രി 9.45 മണിയോടെ നൂറുദ്ദീന്‍ തന്റെ കെ.എല്‍.60 ബി 767 നമ്പര്‍ കാറില്‍ വീട്ടിലേക്ക് പോകുമ്പോള്‍ മാണിക്കോത്ത് വെച്ച് എതിരെ വരികയായിരുന്ന ബൈക്ക് പെട്ടെന്ന് ബ്രെയ്ക്കിട്ടപ്പോള്‍ തെന്നിവീഴുകയും ബൈക്ക് യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതെതുടര്‍ന്ന് നൂറുദ്ദീന്‍ കാര്‍ നിര്‍ത്തിയപ്പോള്‍ പ്രജീഷ് അവിടെ വന്ന് അപകടവുമായി ബന്ധപ്പെട്ട് മോശമായ ഭാഷയില്‍ സംസാരിക്കുകയും ഇതെചൊല്ലി ചില പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും ചെയ്തു. തുടര്‍ന്നാണ് രാത്രി പ്രജീഷ് നൂറുദ്ദീന്റെ വീട്ടിലെത്തി അക്രമം നടത്തിയത്.

Keywords: kasaragod, Kanhangad, Stone pelting, House,