city-gold-ad-for-blogger

സമ്മേളനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സിപിഐ പ്രവര്‍ത്തകര്‍ക്ക് നേരെ കുണിയയിലും പെരിയയിലും കല്ലേറ്

കുണിയ: (www.kasargodvartha.com 18.01.2015) നീലേശ്വരത്ത് നടന്ന സിപിഐ ജില്ലാ സമ്മേളനവും പൊതുയോഗവും കഴിഞ്ഞ് മടങ്ങുകയായിരുന്ന പ്രവര്‍ത്തകര്‍ സഞ്ചരിച്ച ബസിന് നേരെ കുണിയയിലും പെരിയയിലും കല്ലേറ്. കുണിയയില്‍ വെച്ചുണ്ടായ കല്ലേറില്‍ മഞ്ചേശ്വരം കടമ്പാറില്‍ നിന്ന് വന്ന വിഷ്ണു ബസ് ഡ്രൈവര്‍ യശ്വന്തി (24) ന് പരിക്കേറ്റു. ഇവരുടെ ബസിന്റെ ഗ്ലാസ് പൂര്‍ണമായും തകര്‍ന്നു. പെരിയ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ച ഇയാളെ പിന്നീട് കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

ബദിയടുക്കയില്‍ നിന്ന് വന്ന ബസിന് പെരിയയില്‍ വച്ചും കല്ലേറുണ്ടായി. സംഭവ സ്ഥലവും ആശുപത്രിയിലും പാര്‍ട്ടി നേതാക്കളായ ഇ ചന്ദ്രശേഖരന്‍ എം.എല്‍.എ, ബി.വി രാജന്‍, ഇ.കെ നായര്‍, വി രാജന്‍, രാമകൃഷ്ണഷെട്ടിഗാര്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

സമ്മേളനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സിപിഐ പ്രവര്‍ത്തകര്‍ക്ക് നേരെ കുണിയയിലും പെരിയയിലും കല്ലേറ്

Keywords : Kasaragod, Kerala, Kanhangad, CPI, Conference, Bus, Stone Pelting, Injured, Driver, Kuniya. 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia