city-gold-ad-for-blogger

സി പി എം കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റി ഓഫീസിനു നേരെ കല്ലേറ്

കാഞ്ഞങ്ങാട്: (www.kasargodvartha.com 17/09/2015) സി പി എം കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റി ഓഫീസിനു നേരെ കല്ലേറ്. വ്യാഴാഴ്ച രാവിലെയാണ് മേലാങ്കോട്ട് പ്രവര്‍ത്തിക്കുന്ന ഓഫീസിന് നേരെ കല്ലേറുണ്ടായത്. കല്ലേറില്‍ ഓഫീസിന്റെ മുന്‍ ഭാഗത്തെ ചില്ലുകള്‍ തകര്‍ന്നു.

ഏതാനും മാസം മുമ്പാണ് ഈ ഓഫീസ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഎം നേതാക്കളും പ്രവര്‍ത്തകരും വ്യാഴാഴ്ച ഉച്ചയോടെ കാഞ്ഞങ്ങാട്ട് പ്രകടനം നടത്തി. സി പി എം ജില്ലാ കമ്മിറ്റി അംഗങ്ങളായ ഏ.കെ.നാരായണന്‍, അഡ്വ. പി.അപ്പുക്കുട്ടന്‍, എം.പൊക്ലന്‍, വി.വി. രമേശന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഏ.കൃഷ്ണന്‍, ഏരിയ സെക്രട്ടറി പി.നാരായണന്‍, ഏരിയാ കമ്മിറ്റി അംഗങ്ങളായ ടി.വി.കരിയന്‍, ചെറാക്കോട്ട് കുഞ്ഞിക്കണ്ണന്‍, ബല്ലാ ലോക്കല്‍ സെക്രട്ടറി ബല്ലാ രാജന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
സി പി എം കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റി ഓഫീസിനു നേരെ കല്ലേറ്

Keywords:  Kasaragod, Kerala, Kanhangad, Stone pelting, CPM, Stone pelting against CPM area committee office.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia