city-gold-ad-for-blogger

കാഞ്ഞങ്ങാട്ട് സംസ്ഥാന തല ടി.ടി.ഐ. കലോത്സവം അധ്യാപകര്‍ തടസ്സപ്പെടുത്തി

കാഞ്ഞങ്ങാട്: (www.kasargodvartha.com 04/09/2015) വെള്ളിയാഴ്ച രാവിലെ കാഞ്ഞങ്ങാട് ദുര്‍ഗാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിച്ച സംസ്ഥാന തല ടി.ടി.ഐ. കലോത്സവം അധ്യാപകര്‍ തടസ്സപ്പെടുത്തി. രാവിലെ ഒമ്പത് മണിയോടെ സ്‌കൂളില്‍ പതാക ഉയര്‍ത്തിയതിന് ശേഷം രജിസ്‌ട്രേഷന്‍ ആരംഭിച്ചപ്പോഴാണ് അധ്യാപക സംഘടനയായ കെ.എസ്.ടി.എയുടെ നേതൃത്വത്തില്‍ കലോത്സവത്തിന്റെ നടപടി ക്രമങ്ങള്‍ തടസപ്പെടുത്തിയത്. 60 ഓളം അധ്യാപകര്‍ പ്രധാന ഗേറ്റിലേക്ക് കയറുകയും തുടര്‍ന്ന് വേദി കയ്യടക്കുകയും ചെയ്തു.
വെള്ളിയാഴ്ച ടി.ടി.ഐ. കലോത്സവവും ശനിയാഴ്ച അധ്യാപകദിനാഘോഷവും ഇതേസ്‌കൂളില്‍ നടക്കാനിരിക്കെ കെ.എസ്.ടി.എയുടെ നേതൃത്വത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് രണ്ട് പരിപാടികളുടേയും നടത്തിപ്പിനെ പ്രതികൂലമായി ബാധിക്കുകയാണ്. മലപ്പുറം മുന്നിയൂര്‍ സ്‌കൂള്‍ മാനേജറും ലീഗ് നേതാവുമായ സൈതലവി അകാരണമായി പിരിച്ചുവിട്ടതിനെതുടര്‍ന്ന് അധ്യാപകനായ അനീഷ് ആത്മഹത്യചെയ്ത സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും സമരം നടത്തിയ കെ.എസ്.ടി.എ. നേതാക്കളെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടാണ് ടി.ടി.ഐ. കലോത്സവം ഒരു വിഭാഗം അധ്യാപകര്‍ തടസ്സപ്പെടുത്തിയത്.

വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് പോലീസും സ്ഥലത്തെത്തി. തുടര്‍ന്ന് നടന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ കെ.എസ്.ടി.എ. നേതാക്കള്‍ സ്ഥലത്തുനിന്നും പിരിഞ്ഞുപോയി. ഉപരോധസമരം കെ.എസ്.ടി.എ. സംസ്ഥാന സെക്രട്ടറി പി.ഡി. ശ്രീദേവി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ. മോഹനന്‍, സെക്രട്ടറി കെ. പവിത്രന്‍, കെ. രാഘവന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
കാഞ്ഞങ്ങാട്ട് സംസ്ഥാന തല ടി.ടി.ഐ. കലോത്സവം അധ്യാപകര്‍ തടസ്സപ്പെടുത്തി

Keywords : Kanhangad, Kasaragod, Kerala, TTI Kalolsavam, State TTI fest interrupted, Amaze Furniture


Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia