city-gold-ad-for-blogger

സംസ്ഥാന കേരളോത്സവത്തില്‍ വിനീത് പി നായര്‍ക്ക് ഇരട്ട നേട്ടം

കാഞ്ഞങ്ങാട്: (www.kasargodvartha.com 31.12.2014) സംസ്ഥാന കേരളോത്സവത്തില്‍ വിനീത് പി നായര്‍ക്ക് ഇരട്ട നേട്ടം. മൃദംഗം, ശാസ്ത്രീയ സംഗീതം എന്നീ ഇനങ്ങളിലാണ് എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയത്.

വെള്ളിക്കോത്ത് നെഹ്‌റു ബാലവേദി സര്‍ഗവേദിക്കു വേണ്ടിയാണ് മത്സരിച്ചത്. ശാസ്ത്രീയ സംഗീതത്തില്‍ കാഞ്ഞങ്ങാട് ടി.പി. ശ്രീനിവാസന്‍, പ്രശാന്ത് പറശിനി, മൃദംഗത്തില്‍ വെള്ളിക്കോത്ത് രാജീവ് ഗോപാല്‍ എന്നിവരാണ് പരിശീലകര്‍. ഹൊസ്ദുര്‍ഗിലെ ആധാരമെഴുത്തുകാരന്‍ എ.എം. അശോകന്‍ നായര്‍ - പി. നളിനി ദമ്പതികളുടെ മകനാണ്.

ജനുവരി എട്ടു മുതല്‍ 12 വരെ അസമിലെ ഗുവാഹത്തിയില്‍ നടക്കുന്ന ദേശീയ യുവജനോത്സവത്തില്‍ രണ്ട് ഇനങ്ങളിലും കേരളത്തെ പ്രതിനിധീകരിക്കും.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

സംസ്ഥാന കേരളോത്സവത്തില്‍ വിനീത് പി നായര്‍ക്ക് ഇരട്ട നേട്ടം


Keywords : Kanhangad, Kasaragod, Kalolsavam, Winner, Vineeth P Nair, State Keralotsavam: double victory for Vineeth P Nair.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia