city-gold-ad-for-blogger
Aster MIMS 10/10/2023

കാസര്‍കോട് - കാഞ്ഞങ്ങാട് 28 കി.മി. റോഡ് നവീകരണം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: കാസര്‍കോട് - കാഞ്ഞങ്ങാട് 28 കിലോ മീറ്റര്‍ റോഡ് 133 കോടി രൂപ ചെലവില്‍ നവീകരിക്കുന്നതിന്റെ ഉദ്ഘാടനം പ്രൗഢമായ ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചു. ശനിയാഴ്ച രാവിലെ കാസര്‍കോട് പഴയ പ്രസ്‌ക്ലബ് ജംഗ്ഷനില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് മുഖ്യമന്ത്രി കെ.എസ്.ടി.പി. രണ്ടാംഘട്ട പ്രവര്‍ത്തന പദ്ധതികളില്‍ ഉള്‍പെടുത്തി നിര്‍മിക്കുന്ന റോഡിന്റെ പ്രവര്‍ത്തി ഉദ്ഘാടനം നിര്‍വഹിച്ചത്.

ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ. സൂരജ് പദ്ധതി വിശദീകരിച്ചു. കെ.എസ്.ടി.പി. പ്രൊജക്ട് ഡയറക്ടര്‍ കെ. ജോസഫ് മാത്യു ഉപഹാരം സമര്‍പിച്ചു.

എം.എല്‍.എ. മാരായ കെ. കുഞ്ഞിരാമന്‍ ഉദുമ, ഇ. ചന്ദ്രശേഖരന്‍, പി.ബി. അബ്ദുര്‍ റസാഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ശ്യാമളാദേവി, മുന്‍ മന്ത്രി മാരായ സി.ടി. അഹ്മദലി, ചെര്‍ക്കളം അബ്ദുല്ല, ജില്ലാ കളക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍, എസ്.പി. എസ്. സുരേന്ദ്രന്‍, നഗരസഭാചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല, കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഹസീന താജുദ്ദീന്‍, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. മുംതാസ് ശുക്കൂര്‍, വിവിധ പാര്‍ട്ടി നേതാക്കളായ എം.സി. ഖമറുദ്ദീന്‍, എം. അനന്ദന്‍ നമ്പ്യാര്‍, എം.കെ. അബ്ദുല്ല, അഡ്വ. കെ. ശ്രീകാന്ത്, ഹരീഷ് ബി. നമ്പ്യാര്‍, പി. ഗംഗാധരന്‍ നായര്‍, എം.എസ്. മുഹമ്മദ് കുഞ്ഞി തുടങ്ങിയവരും വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും സംബന്ധിച്ചു.

എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. സ്വാഗതവും, കെ.എസ്.ടി.പി. ചീഫ് എഞ്ചിനീയര്‍ ജെ. രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.

കാസര്‍കോട് - കാഞ്ഞങ്ങാട് 28 കി.മി. റോഡ് നവീകരണം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കാസര്‍കോട് - കാഞ്ഞങ്ങാട് 28 കി.മി. റോഡ് നവീകരണം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കാസര്‍കോട് - കാഞ്ഞങ്ങാട് 28 കി.മി. റോഡ് നവീകരണം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കാസര്‍കോട് - കാഞ്ഞങ്ങാട് 28 കി.മി. റോഡ് നവീകരണം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കാസര്‍കോട് - കാഞ്ഞങ്ങാട് 28 കി.മി. റോഡ് നവീകരണം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

Related News:
മന്ത്രി ഇബ്രാഹിം കുഞ്ഞ് മൗനി, വാതുറക്കുന്നത് വികസനം പറയാന്‍ മാത്രം: ഉമ്മന്‍ ചാണ്ടി
Photos: Niyas Chemnad

Keywords:  Kasaragod, Kanhangad, Oommen Chandy, N.A.Nellikunnu, P.B. Abdul Razak, Road Inauguration, Kerala, KSTP Project, Chief Minister, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL