ചെറുവത്തൂരിലും കാഞ്ഞങ്ങാട്ടും നക്ഷത്ര മദ്യ ശാലകള്‍
Mar 13, 2012, 13:30 IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടും ചെറുവത്തൂരിലും നക്ഷത്ര പദവിയുള്ള രണ്ട് പുതിയ മദ്യ ശാലകള്‍ തുറക്കുന്നു. ടൂറിസം വകുപ്പിന്റെ അനുമതിയോടെ നക്ഷത്ര പദവിയുള്ള പുതിയ മദ്യ ശാലയ്ക്ക് ആവശ്യമായ കെട്ടിട സൗകര്യങ്ങള്‍ രണ്ടിടത്തും ഒരുങ്ങിവരുന്നു. കാഞ്ഞങ്ങാട്ടെ മദ്യശാലക്ക് വേണ്ടി അപേക്ഷ സമര്‍പ്പിക്കുന്നതിന് മുന്നോടിയായി ഉടമ കാഞ്ഞങ്ങാട്ട് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഇതിനകം സമ്പാദിച്ചു കഴിഞ്ഞു. ത്രീസ്റ്റാര്‍- ഫോര്‍സ്റ്റാര്‍ മദ്യശാലകള്‍ക്ക് അനുമതി നല്‍കുന്നത് സംബന്ധിച്ച് യുഡിഎഫ് സര്‍ക്കാര്‍ വ്യക്തമായ തീരുമാനം കൈക്കൊണ്ട സാഹചര്യത്തില്‍ അതിനനുസൃതമായി വിപുലമായ ഭൗതിക സൗകര്യങ്ങളാണ് കാഞ്ഞങ്ങാട്ടും ചെറുവത്തൂരിലും ഒരുക്കുന്നത്.
കേരളത്തിലും വിദേശത്തും നിരവധി മദ്യശാലകളുള്ള കണ്ണൂര്‍ ജില്ലക്കാരനാണ് ചെറുവത്തൂരില്‍ മദ്യശാല തുറക്കാന്‍ തീരുമാനിച്ചത്.
ജില്ലയില്‍ ഇപ്പോള്‍ ആറ് മദ്യശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കാസര്‍കോട്ട് മേഘരാജ്, ഹൈവേ പാലസ്, ജെ.കെ.റസിഡന്‍സി കാഞ്ഞങ്ങാട്ട് നവരംഗ്, മലനാട്,ലാന്റ്മാര്‍ക്ക് നീലേശ്വരത്ത് നളന്ദ എന്നീ വിദേശ മദ്യശാലകളാണ് പ്രവര്‍ത്തിച്ചുവരുന്നത്.
Keywords: kasaragod, Kanhangad, Liquor, Star-Shop,






