city-gold-ad-for-blogger

നിര്‍ബന്ധിത പിരിവിനെതിരെ ജീവനക്കാര്‍ തെരുവിലിറങ്ങി

നിര്‍ബന്ധിത പിരിവിനെതിരെ ജീവനക്കാര്‍ തെരുവിലിറങ്ങി
കാഞ്ഞങ്ങാട്: രാഷ്ട്രീക്കാരുടെ നിര്‍ബന്ധ പിരിവിനെതിരെ ജീവനക്കാര്‍ തെരുവിലിറങ്ങി. പിറവം ഉപതിരഞ്ഞെടുപ്പിന്റെ മറവില്‍ കേരള കോണ്‍ഗ്രസ് ജേക്കബ് നേതാക്കളെന്ന് അവകാശപ്പെട്ട നാലംഗ സംഘം കഴിഞ്ഞ ദിവസം ഹൊസ്ദുര്‍ഗ് രജിസ്ട്രാര്‍ ഓഫീസില്‍ കയറി രജിസ്ട്രാര്‍ എ. ദാമോദരനെയും മറ്റ് ജീവനക്കാരെയും ഭീഷണിപ്പെടുത്തുകയും കൈയ്യേറ്റത്തിന് മുതിരുകയും ചെയ്തിരുന്നു. രജിസ്ട്രാര്‍ ദാമോദരന്‍ 20,000 രൂപയും ജീവനക്കാര്‍ ഓരാള്‍ 10,000 രൂപവീതം സംഭാവന നല്‍കണമെന്ന് നിര്‍ബന്ധം പിടിച്ച സംഘം രജിസ്റ്റര്‍ ഓഫീസില്‍ പരാക്രമം കാണിച്ചിരുന്നു. ഇതിനെതിരെ തിങ്കളാഴ്ച രാവിലെ എഫ് എസ് ഇ ടി ഒവിന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ ഹോസ്ദുര്‍ഗ് സബ് രജിസ്ട്രാര്‍ ഓഫീസ് പരിസരത്ത് പ്രതിഷേധ പ്രകടനം നടത്തി.

നിര്‍ബന്ധ പിരിവ് നല്‍കിയില്ലെങ്കില്‍ ജീവനക്കാരെ സ്ഥലം മാറ്റുമെന്നും വിജിലന്‍സുകാരെ കൊണ്ട് പിടിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയ രാഷ്ട്രീയക്കാര്‍ക്കെതിരെ അടിയന്തിര നടപടി വേണമെന്നാണ് ജീവനക്കാരുടെ ആവശ്യം. സംഭാവന കിട്ടാത്തതിന്റെ പേരില്‍ സബ് രജിസ്ട്രാര്‍ ഓഫീസര്‍ക്കെതിരെ ഹോസ്ദുര്‍ഗും പരിസരത്തും കേരളാ കോണ്‍ഗ്രസ് ജേക്കബ് ജില്ലാ കമ്മിറ്റിയുടെ പേരില്‍ പോസ്റ്റര്‍ പതിച്ചിരുന്നു.

Keywords: Staff, Protest, Fund, Kanhangad, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia