കാഞ്ഞങ്ങാട് ഡിവിഷന്‍ എസ് എസ് എഫ് സ്നേഹ സംഘം റാലി നടത്തി
Mar 29, 2012, 08:35 IST
കാന്തപുരം നടത്തുന്ന കേരളയാത്രയുടെ മുന്നോടിയായി എസ് എസ് എഫ് കാഞ്ഞങ്ങാട് ഡിവിഷന്‍ സ്നേഹ സംഘത്തിനു കീഴില്‍ നീലേശ്വരത്ത് സംഘടിപ്പിച്ച സമരച്ചുവടുകളുടെ ഭാഗമായുള്ള റാലി |
മുള്ളേരിയ: കാന്തപുരത്തിനു കീഴില്‍ കാസര്‍കോട് നിന്നും തുടങ്ങുന്ന കേരളയാത്രയുടെ പ്രചാരണ ഭാഗമായി എസ് എസ് എഫ് കാഞ്ഞങ്ങാട് ഡിവിഷന്‍ സ്നേഹ സംഘത്തിനു കീഴില്‍ നീലേശ്വരത്തു നടന്ന സമരച്ചുവടുകള്‍ ആവേശമായി. അഞ്ച് സെക്റ്ററുകളിലെ 33 വീതം സ്നേഹ സംഘം പ്രവര്‍ത്തകര്‍ പ്രത്യേക യൂണിഫണിഞ്ഞ് നടത്തിയ റാലിയും സമ്മേളനവും കേരള യാത്രയുടെ വിളംബരമായി മാറി.
നീലേശ്വരം ഹാപ്പി ഓഡിറ്റോറിയത്തില്‍ നടന്ന സമരച്ചുവടുകള്‍ക്ക് എസ് എസ് എഫ് നേതാക്കളായ അശ്റഫ് അശ്റഫി, അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന്, സിദ്#ീഖ് പടന്നക്കാട്, സി.എന്‍ ജഅഫര്‍ സ്വാദിഖ്, റാശിദ് ഫാളിലി, ഹനീഫ് അഹ്സനി, സിദ്ദീഖ് മൌലവി, ഹാരിസ് ഇര്‍ശാദ് തുടങ്ങിയവര്‍ നേതകൃത്വം നല്‍കി.
എസ്.എസ്.എഫിന്റെ നാല് പതിറ്റാിന്റെ ചരിത്ര പഥം അനാവരണം ചെയ്തു കാുെള്ള സെഷന്‍ പുതിയ പ്രവര്‍ത്തകര്‍ക്ക് വേറിട്ട അനുഭവമായി. ആതുര സേവനം, ജീവന്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍, പ്രകൃതി പരിസര ശുചീകരണം, വിദ്യാഭ്യാസ പ്രവര്‍ത്തനം, ലഹരിക്കെതിരെ ബോധവത്കരണം തുടങ്ങിയ ലക്ഷ്യത്തോടെ എസ്.എസ്.എഫിനു കീഴില്‍ രൂപം നല്‍കിയ സ്നേഹ സംഘത്തിന് പ്രാഥമിക പരിശീലനവും സമരച്ചുവടില്‍ നല്‍കി. നീലേശ്വരം കോണ്‍വെന്റ് ജംക്ഷനില്‍ നിന്നാരംഭിച്ച പ്രകടനം മാര്‍ക്കറ്റ് പരിസരത്ത് സമാപിച്ചു. പ്രകടനത്തിന് ഡിവിഷന്‍, സെക്റ്റര്‍ ചീഫുമാര്‍ നേതൃത്വം നല്‍കി.
Keywords: SSF, kerala-yathra, Sneha sanga rally, Kanhangad, kasaragod,