റോഡിന്റെ ശോചനീയാവസ്ഥ ഉടന്‍ പരിഹരിക്കണം എസ്.എസ്.എഫ്
Aug 18, 2013, 08:00 IST
കാഞ്ഞങ്ങാട്: ദിനംപ്രതി വാഹന യാത്രാ സൗകര്യങ്ങള്‍ വര്‍ധിച്ച് വരുമ്പോള്‍ പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമായ ഗതാഗത സൗകര്യം ഒരുക്കേണ്ട ഭരണകൂടം പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന റോഡിന്റെ അവസ്ഥ കാണാതെ പോകുന്നത് വളരെ പരിതാപകരമാണെന്നും ഇതിന് ഉടന്‍ പരിഹാരം കാണണമെന്നും എസ്.എസ്.എസ്. കാഞ്ഞങ്ങാട് ഡിവിഷന്‍ അര്‍ധവാര്‍ഷിക കൗണ്‍സില്‍ പ്രമേയത്തിൽ ആവശ്യപ്പെട്ടു.
വര്‍ഷാവര്‍ഷം മഴക്കാലം ആരംഭിക്കുമ്പോള്‍ റോഡുകള്‍ ടാര്‍ ചെയ്യുകയും ദിവസങ്ങള്‍ക്കകം റോഡുകള്‍ മോശമാവുകയും ചെയ്യുമ്പോള്‍ ജനക്ഷേമത്തിനിറങ്ങേണ്ട ജനപ്രതിനിധികളും പ്രാദേശിക ഭരണകൂടങ്ങളും കണ്ണടയ്ക്കുകയാണെന്നും ഇത് പൊതുജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും കൗണ്‍സില്‍ വിലയിരുത്തി.
കാഞ്ഞങ്ങാട് ഡിവിഷന്‍ പ്രസിഡന്റ് മഹ്മൂദ് അംജദി പുഞ്ചാവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സില്‍ എസ്.വൈ.എസ് ഹൊസ്ദുര്‍ഗ് സോണ്‍ പ്രസിഡണ്ട് മടിക്കൈ അബ്ദുല്ലഹാജി ഉദ്ഘാടനം ചെയ്തു. എസ്.എസ്.എഫ് ജില്ലാ പ്രസിഡണ്ട് അബ്ദുര്‍ റസാഖ് സഖാഫി കോട്ടക്കുന്ന് വിഷയാവതരണം നടത്തി.
ജില്ലാ സെക്രട്ടറി സി.എന്‍. ജഅ്ഫര്‍ സ്വാദിഖ് കൗണ്‍സില്‍ നിയന്ത്രിച്ചു. അഷ്‌റഫ് അഷ്‌റഫി ആറങ്ങാടി, അബ്ദുര്‍ റഹ്മാന്‍ അഷ്‌റഫി, റാഷിദ് ഫാളിലി, സിദ്ദീഖ് പൂത്തപ്പലം, ഹനീഫ് അഹ്‌സനി, സിദ്ദിഖ് പടന്നക്കാട്, ഇസ്മാഈല്‍ മൗലവി കൊളവയല്‍, ജഅ്ഫര്‍ ലത്വീഫി ഞാണിക്കടവ്, ഇബ്രാഹിം സഖാഫി കൊളവയല്‍, മശ്ഹൂദ് ഫാളിലി ബല്ലാകടപ്പുറം തുടങ്ങിയവര്‍ പ്രസംഗിച്ചു.
അബ്ദുല്‍ നാസര്‍ പഴയകടപ്പുറം സ്വാഗതവും റാഷിദ് ഹിമമി ബങ്കളം നന്ദിയും പറഞ്ഞു.

Keywords : Kasaragod, Road, Kanhangad, SSF, Kerala, Road-damage, Government, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.