city-gold-ad-for-blogger

നാരായണഗുരു ജയന്തി ആഘോഷം: വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു

ഉദുമ:(www.kasargodvartha.com 08.09.2014) നാരായണഗുരു ജയന്തി ആഘോഷത്തിന്റെ ഭാഗമായി പാലക്കുന്ന് ഭഗവതി ക്ഷേത്ര വിദ്യാഭ്യാസ സമിതി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. സാംസ്‌കാരിക സമ്മേളനം കെ കുഞ്ഞിരാമന്‍ എംഎ എ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സമിതി പ്രസിഡന്റ് പി വി ഭാസ്‌കരന്‍ അധ്യക്ഷനായി. എന്‍ എ നെല്ലിക്കുന്ന് എംഎ എ മുഖ്യാതിഥിയായി. കെ.പി. രമണന്‍ പ്രഭാഷണം നടത്തി.

വിദ്യാഭ്യാസ അവാര്‍ഡ് നേടിയ അഖി രാജ്, പ്രണവ് കുഞ്ഞികൃഷ്ണന്‍, കെ അശ്വതി, കെ ഭാവന, അഞ്ജലി, ഷഹതാജ് എ ഷെയ്ക്, രാഹു  രാഘവന്‍, എന്‍ ആതിര എന്നിവര്‍ക്കും മറ്റു അവാര്‍ഡുകള്‍ നേടിയ വിദ്യാര്‍ഥികള്‍ക്കും സുനീഷ് പൂജാരിയും മത്സര വിജയികള്‍ക്ക് ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് സി എച്ച് നാരായണനും ഉപഹാരം ന കി. പഞ്ചായത്ത് പ്രസിഡന്റ് കെ കസ്തൂരി, കെ വി രമണന്‍ എന്നിവര്‍ സംസാരിച്ചു. വിദ്യാഭ്യാസ സമിതി ജനറ  സെക്രട്ടറി പി വി രാജേന്ദ്രന്‍ സ്വാഗതവും നാരായണന്‍ പള്ളം നന്ദിയും പറഞ്ഞു.

തുടര്‍ന്ന് തിരുവാതിര മത്സരം , അംബിക കലാകേന്ദ്രത്തിന്റെ നൃത്ത സന്ധ്യ എന്നിവ അരങ്ങേറി. വിവിധ ജില്ലാതല മത്സരങ്ങളി  ഒന്നും രണ്ടും സ്ഥാനം നേടിയവര്‍: ദീര്‍ഘദൂരം ഓട്ടം- എന്‍ കെ  പ്രിന്‍സ് മടിക്കൈ, കുഞ്ഞിരാമന്‍ കുണ്ടംകുഴി. പൂക്കളം- ഫ്രണ്ട്സ് കൊക്കാ , യൂത്ത് ഫെഡറേഷന്‍ ഉദുമ. വനിത ശിങ്കാരി മേളം- ശ്രീമുത്തപ്പന്‍ വാദ്യസംഘം ചാനടുക്കം, വനിത വാദ്യസംഘം ബേഡകം. ലളിതഗാനം (സീനിയര്‍)- ബി വി ഇന്ദുലേഖ, സപ്ത. ലളിതഗാനം (ജൂനിയര്‍)- രഞ്ജിത, എം അഞ്ജന്‍.
നാരായണഗുരു ജയന്തി ആഘോഷം: വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു
നാരായണഗുരു ജയന്തി ആഘോഷത്തിന്റെ ഭാഗമായി പാലക്കുന്ന് ഭഗവതി ക്ഷേത്ര വിദ്യാഭ്യാസ സമിതി സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനം കെ കുഞ്ഞിരാമന്‍ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia