നഗരവീഥികള്‍ അമ്പാടിയാക്കി ഉണ്ണിക്കണ്ണന്മാരും ഗോപികമാരും നിറഞ്ഞാടി
Aug 29, 2013, 00:48 IST
കാസര്‍കോട്: ഉണ്ണിക്കണ്ണന്മാരും ഗോപികമാരും അണിനിരന്നപ്പോള്‍ നഗരവീഥികള്‍ അമ്പാടിയുടേയും മധുരയുടേയും പ്രതീതി ഉളവാക്കി. വേണുനാദവും ചിലങ്കകളുടെ കിലുക്കവും മധുര ഭാഷണവും ഒത്തുചേര്‍ന്നപ്പോള്‍ അത് ജനക്കൂട്ടത്തിന് ഭക്തിയുടെ അനിര്‍വചനീയമായ കുളിരായി. ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ചാണ് ബുധനാഴ്ച നാടെങ്ങും വര്‍ണാഭമായ ശോഭായാത്രകള്‍ നടന്നത്. വിവിധ ബാലഗോകുലങ്ങളുടേയും ക്ഷേത്ര കമ്മിറ്റികളുടേയും ആഭിമുഖ്യത്തിലാണ് ശോഭാ യാത്രകള്‍ സംഘടിപ്പിച്ചത്.
ഉണ്ണിക്കണ്ണന്മാരുടേയും ഗോപികമാരുടേയും വേഷ മത്സരങ്ങളും പലയിടത്തും അരങ്ങേറി. പീലി തിരുമുടിയും വേണുവും കിരീടവും ധരിച്ച് കുട്ടികള്‍ അടിവെച്ച് നീങ്ങിയപ്പോള്‍ അവരെ പിന്തുടര്ന്ന് അലങ്കരിച്ച കുടവുമായി ഗോപികമാരും നീങ്ങി. ഇതിനുപുറമെ പുരാണ കഥാസന്ദര്‍ഭങ്ങള്‍ ആവിഷ്ക്കരിക്കുന്ന നിശ്ചല ദൃശ്യങ്ങളും അമ്മങ്കുടവും മറ്റു കലാരൂപങ്ങളും ഒത്തു ചേര്‍ന്നപ്പോള്‍ നഗരവീഥികള്‍ അക്ഷരാര്‍ത്ഥത്തില്‍ വൃന്ദാവനമായി മാറുകയായിരുന്നു.
മുളിയാര്‍ പഞ്ചായത്തിലെ വിവിധ ബാലഗോകുലങ്ങളുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച് ബോവിക്കാനം ടൗണില്‍ സംഗമിച്ച ശോഭാ യാത്രകള്‍ കാണാന്‍ ആയിരങ്ങളാണ് എത്തിയത്. കുണ്ടംകുഴി, കുറ്റിക്കോല്‍, ബദിയടുക്ക, കുമ്പള, പരവനടുക്കം, ഉദുമ, മാവുങ്കാല്‍, കാഞ്ഞങ്ങാട്, നീലേശ്വരം, നീര്ച്ചാല് തുടങ്ങിയ പ്രദേശങ്ങളിലും വര്‍ണാഭമായ ശോഭാ യാത്രകള്‍ നടന്നു.
കാസര്‍കോട് ടൗണില്‍ നടന്ന ശോഭായാത്ര മല്ലികാര്‍ജുന ക്ഷേത്ര പരിസരത്തുനിന്നാരംഭിച്ച് നഗരം ചുറ്റി ക്ഷേത്രപരിസരത്തു തന്നെ സമാപിച്ചു.
തൃക്കരിപ്പൂര്‍, മഞ്ചേശ്വരം, ഉപ്പള, മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളിലും കുടക് ഉള്‍പെടെയുള്ള ദക്ഷിണ കന്നട ജില്ലകളിലും വൈവിധ്യമാര്‍ന്ന പരിപാടികള്‍ ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് നടന്നു.
Related News:
ശ്രീകൃഷ്ണ ജയന്തിക്ക് ഭക്തിസാന്ദ്രമായ തുടക്കം; ശോഭായാത്രകള്‍ വൈകിട്ട്
Also Read:
വഡോദരയില്‍ രണ്ട് കെട്ടിടങ്ങള്‍ തകര്‍ന്നുവീണ് 5 മരണം: 25 പേര് കുടുങ്ങി
Keywords: Kasaragod, Temple, Badiyadukka, Kanhangad, Udma, Kumbala, Kerala,,Sree Krishna Jayanthi, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.