city-gold-ad-for-blogger

മലഞ്ചരക്ക് കട കൊള്ളയടിച്ച കേസില്‍ പ്രതിക്ക് നാല് വര്‍ഷം തടവ്

മലഞ്ചരക്ക് കട കൊള്ളയടിച്ച കേസില്‍ പ്രതിക്ക് നാല് വര്‍ഷം തടവ്
കാഞ്ഞങ്ങാട്: മലഞ്ചരക്ക് കട കുത്തി തുറന്ന് കുരുമുളകും അടക്കയും ഒട്ടുപാലും കവര്‍ച്ച ചെയ്ത കേസിലെ മുഖ്യ പ്രതിയെ കോടതി നാലുവര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. കോഴിക്കോട് താമരശ്ശേരിയിലെ വേലായുധന്റെ മകന്‍ മോഹന്‍ദാസിനെയാണ് (41)ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ളാസ് മജിസ്ട്രേട്ട് (2) കോടതി രണ്ട് വകുപ്പുകളിലായി രണ്ട് വര്‍ഷം വീതം കഠിന തടവിനും 5000 രൂപ വീതം പിഴയടക്കാനും ശിക്ഷിച്ചത്.

ഈ സാഹചര്യത്തില്‍ മോഹന്‍ദാസ് നാല് വര്‍ഷം കഠിന തടവാണ് അനുഭവിക്കേണ്ടത്.  മൊത്തം പത്തായിരം രൂപ പിഴയടക്കണം.  2008 മെയ് 21ന് കരിന്തളം കോയിത്തട്ടയിലെ  വി കെ രവീന്ദ്രന്റെ മലഞ്ചരക്ക് കട കുത്തി തുറന്ന് 50,000 രൂപ വില വരുന്ന 220 കിലോ കുരുമുളക്, 110 കിലോ ഒട്ടുപാല്‍, 75 കിലോ അടക്ക എന്നിവ കവര്‍ച്ച ചെയ്ത സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച നീലേശ്വരം പോലീസ് മോഹന്‍ദാസ്, താമരശ്ശേരിയിലെ ബഷീര്‍, മലപ്പുറത്തെ റഫീക്ക് എന്നിവരെ അറസ്റ് ചെയ്യുകയായിരുന്നു.  ബഷീറിനെയും റഫീക്കിനെയും കോടതി കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടു.

Keywords: Spice goods shop, Robbery case, Kanhangad, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia