city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇരിയ പള്ളി ആക്രമണ കേസന്വേഷിക്കാന്‍ സ്‌പെഷ്യല്‍ ടീം

ഇരിയ പള്ളി ആക്രമണ കേസന്വേഷിക്കാന്‍ സ്‌പെഷ്യല്‍ ടീം
കാഞ്ഞങ്ങാട്: ഇരിയ ജുമാമസ്ജിദ് അക്രമണക്കേസ് അന്വേഷണത്തിന് സ്‌പെഷ്യല്‍ ടീമിനെ ചുമതലപ്പെടുത്തി. എഡിജിപി രാജേഷ് ദിവാനാണ് ഇക്കാര്യമറിയിച്ചത്. സ്‌പെഷ്യല്‍ ടീമിലെ അംഗങ്ങളെ തീരുമാനിച്ചിട്ടില്ല. മെയ് 11ന് രാത്രിയിലാണ് ഒരു സംഘം ഇരുളിന്റെ മറവില്‍ ഇരിയ പള്ളി അക്രമിച്ചത്. അര്‍ദ്ധരാത്രിയില്‍ വാതിലുകള്‍ തകര്‍ത്ത് പള്ളിക്കകത്ത് കയറിയ അക്രമിസംഘം ആരാധന കര്‍മ്മം നിര്‍വ്വഹിക്കുന്ന മിംബര്‍ അടക്കമുള്ള സാമഗ്രികള്‍ തകര്‍ത്തിരുന്നു.

സമാധാനം നിലനില്‍ക്കുന്ന ഇരിയ പ്രദേശത്ത് ബോധപൂര്‍വ്വം കലാപം സൃഷ്ടിക്കുന്നതിന് വേണ്ടിയുള്ള ആസൂത്രിതമായ അക്രമണമായിരുന്നുവെന്ന് നേരത്തെ വ്യക്തമായതാണ്. അമ്പലത്തറ ടി സുഭാഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നതെങ്കിലും കാര്യമായ പുരോഗതിയൊന്നുമുണ്ടായില്ല.

പോലീസിന്റെ അന്വേഷണ നീക്കത്തില്‍ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്ന് വിലയിരുത്തിയ പ്രദേശ വാസികള്‍ രാഷ്ട്രീയ ചിന്തകള്‍ മാറ്റിവെച്ച് സര്‍വ്വകക്ഷിയോഗം ചേരുകയും ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തിരുന്നു. മസ്ജിദ് അക്രമണ കേസില്‍ ഹൊസ്ദുര്‍ഗ് പോലീസ് നടത്തുന്ന നിസ്സംഗത തിരുത്തി യഥാര്‍ത്ഥപ്രതികളെ വെളിച്ചെത്ത് കൊണ്ടുവരാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് കമ്മിറ്റി നല്‍കിയ നിവേദനത്തിലുള്ള മറുപടിയിലാണ് അന്വേഷണം സ്‌പെഷ്യല്‍ ടീമിന് വിടുന്നതായി എഡിജിപി അറിയിച്ചത്. ഇതേ ആവശ്യമുന്നയിച്ച് ആക്ഷന്‍ കമ്മിറ്റി പ്രക്ഷോഭത്തിന് ഒരുങ്ങിവരികയാണ്.

Keywords:  Special team, Eriya masjid attack case, Kanhangad, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia