city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സൗത്ത് ചിത്താരിയില്‍ ഖുര്‍ആന്‍ ക്ലാസ് വാര്‍ഷികവും മതപ്രഭാഷണ പരമ്പരയും 13 മുതല്‍ 16 വരെ

ചിത്താരി:(www.kasargodvartha.com 10.11.2014) സൗത്ത് ചിത്താരി മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ ഖുര്‍ആന്‍ ക്ലാസിന്റെ ഏഴാം വാര്‍ഷികവും മതപ്രഭാഷണ പരമ്പരയും സംഘടിപ്പിക്കുന്നു. നവംബര്‍ 13 മുതല്‍ 16 വരെയാണ് പരിപാടി. 13ന് വൈകുന്നേരം അഞ്ച് മണിക്ക് സൗത്ത് ചിത്താരി മുസ്ലിം ജമാ അത്ത് മുദരിസ് അബ്ദുല്‍ ഹമീദ് ഫൈസിയുടെ പ്രാര്‍ത്ഥനയോട് കൂടി ആരംഭിക്കുന്ന പരിപാടി കാസര്‍കോട് ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും.

മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് കൂളിക്കാട് കുഞ്ഞബ്ദുല്ല ഹാജി അധ്യക്ഷത വഹിക്കും. ജമാഅത്ത് ജനറല്‍സെക്രട്ടറി കൂളിക്കാട് മൂസ ഹാജി സ്വാഗതം പറയും. ഏഴു വര്‍ഷക്കാലമായി സൗത്ത് ചിത്താരിയില്‍ ഖുര്‍ആന്‍ ക്ലാസ് നടത്തുന്ന അബ്ദുല്‍ ഖാദര്‍ നദ്‌വി മാണിമൂലയ്ക്ക് കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജി ഉപഹാര സമര്‍പ്പണം നടത്തും. തുടര്‍ന്ന് മഗ്‌രിബ് നിസ്‌കാരാനന്തരം  അബ്ദുല്‍ കരീം ദാരിമി വാണിമേല്‍ പ്രഭാഷണം നടത്തും.

രണ്ടാം ദിവസമായ നവംബര്‍ 14ന് വൈകുന്നേരം 6.30ന് അബൂദാബി ബ്രിട്ടീഷ് സ്‌കൂള്‍ ഇസ്‌ലാമിക വിഭാഗം തലവനും പ്രമുഖ പ്രഭാഷകനുമായ സിംസാറുല്‍ ഹഖ് ഹുദവി പ്രഭാഷണം നടത്തും. 15, 16 തീയതികളില്‍ വൈകുന്നേരം 6.30ന് ഇ.പി. അബൂബക്കര്‍ അല്‍ഖാസിമി പത്തനാപുരവും പ്രഭാഷണം നടത്തും. മത -  സാമൂഹ്യ - സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും. സ്ത്രീകള്‍ക്ക് പ്രത്യേക സ്ഥല സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരിപാടിയുടെ സുഖമമായ നടത്തിപ്പിന് വിപുലമായ വളണ്ടിയര്‍ കോറിന് രൂപം നല്‍കി. പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.
സൗത്ത് ചിത്താരിയില്‍ ഖുര്‍ആന്‍ ക്ലാസ് വാര്‍ഷികവും മതപ്രഭാഷണ പരമ്പരയും 13 മുതല്‍ 16 വരെ

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
അസ്‌ന തുള്ളിച്ചാടി നടക്കുമ്പോഴും അബ്ദുല്ലയുടെ മനസ്സില്‍ കനലെരിയുന്നു, ഭാര്യയെ ചികിത്സിക്കാന്‍ ആരു സഹായിക്കും?

Keywords:  Chithari, Islam, school, quran-class, kasaragod, Kanhangad, Kerala, South Chithari Quran class and Islamic speech Nov. 13 onwards

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia