രോഗിയായ വൃദ്ധമാതാവിനെ ആശുപത്രി പരിസരത്ത് ഉപേക്ഷിച്ച് മകന് മുങ്ങി
Sep 8, 2012, 23:49 IST
Karthyayani Amma |
ആശുപത്രിക്ക് മുന്നിലെത്തിയപ്പോള്‍ സുധാകരന് മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതായി ഭാവിച്ച് തനിക്ക് അത്യാവശ്യമായി ഒരിടം വരെ പോകാനുണ്ടെന്നും ഇപ്പോള്‍ വരാമെന്നും കാര്‍ത്യായണി അമ്മയെ അറിയിച്ച ശേഷം സ്ഥലം വിടുകയായിരുന്നു. മണിക്കൂറുകളോളം കാര്‍ത്യായണി അമ്മ സുധാകരനെ ആശുപത്രി പരിസരത്ത് കാത്തുനിന്നെങ്കിലും മകന് വന്നില്ല.
രാത്രിയായതോടെ ഇവരുടെ ദയനീയാവസ്ഥയില്‍ മനമലിഞ്ഞ ജില്ലാ ആശുപത്രിയിലെ നഴ്സുമാര്‍ ഇവരെ ആശുപത്രിക്കകത്ത് കഴിയാന്‍ അനുവദിച്ചു. നടുവേദനയും മറ്റ് അസുഖങ്ങളും മൂലം ദുരിതം അനുഭവിക്കുകയായിരുന്ന കാര്‍ത്യായണി അമ്മയെ ആശുപത്രിക്ക് കൊണ്ടുപോകുന്നുവെന്ന് പറഞ്ഞ് എത്തിച്ച സുധാകരന് തന്ത്രപൂര്‍വം മാതാവിനെ ഉപേക്ഷിച്ച് സ്ഥലം വിട്ടതാണെന്ന് ആശുപത്രി ജീവനക്കാര്‍ക്ക് ബോധ്യപ്പെട്ടു.
അതേസമയം കൂടെ ആരുമില്ലാതിരുന്നതിനാല്‍ കാര്‍ത്യായണി അമ്മയെ അഡ്മിറ്റ് ചെയ്യാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ല. പിറ്റേദിവസം ആശുപത്രിയില്‍ നിന്നിറങ്ങി റോഡരികിലൂടെ അലഞ്ഞ് തിരിയുകയായിരുന്ന കാര്‍ത്യായണി അമ്മയെ പവിത്രന് എന്നയാള്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും ഭക്ഷണം നല്‍കുകയും ചെയ്തു. തുടര്‍ന്ന് ഭാര്യ ഉഷയുടെ സഹായത്തോടെ പവിത്രന് കാര്‍ത്യായണി അമ്മയെ ശനിയാഴ്ച രാവിലെ ജില്ലാശുപത്രിയിലേക്ക് കൊണ്ടുവന്ന് പവിത്രന്റെ ഉത്തരവാദിത്വത്തില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്.
കാര്‍ത്യായണി അമ്മയ്ക്കുള്ള ഭക്ഷണവും മറ്റും എത്തിക്കുന്നത് പവിത്രനും കുടുംബവുമാണ്. കാര്‍ത്യായണി അമ്മയുടെ അഞ്ച് മക്കളില്‍ ഒരാള്‍ മരണപ്പെട്ടിരുന്നു. മറ്റ് മക്കള്‍ തിരിഞ്ഞു നോക്കാത്തതിനാല്‍ മകന് സുധാകരനോടൊപ്പമായിരുന്നു താമസം. ഇവരുടെ പേരിലുണ്ടായിരുന്ന 15 സെന്റ് സ്ഥലം മക്കള്‍ വില്പന നടത്തിയിരുന്നു. അവശേഷിക്കുന്ന 25 സെന്റ് സ്ഥലം കൂടി വില്പന നടത്താന്‍ നിര്‍ബന്ധിച്ച് മക്കള്‍ പീഡിപ്പിക്കുകയാണെന്നാണ് ഈ വൃദ്ധമാതാവ് പറയുന്നത്. കൈയ്യില്‍ ഒരു രൂപ പോലുമില്ലാത്ത കാര്‍ത്യായണി പവിത്രന്റെയും കുടുംബത്തിന്റെയും കനിവിലാണ് കഴിയുന്നത്.
Keywords: Kasaragod, General-hospital, Kanhangad, Kerala, Karthyayani Amma