city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വ്യാപാരിയുടെ മരണം; ആത്മഹത്യ പ്രേരണാകുറ്റം ചുമത്തി മകനെ അറസ്റ്റുചെയ്തു

ബേക്കല്‍: (www.kasargodvartha.com 19/08/2015) വ്യാപാരിയെ ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആത്മഹത്യ പ്രേരണാകുറ്റം ചുമത്തി മകനെ പോലീസ് അറസ്റ്റ് ചെയ്തു. ചേറ്റുകുണ്ടിലെ സൂപ്പര്‍ മാര്‍ക്കറ്റ് ഉടമ പൂച്ചക്കാട് തെക്കുപുറം ടെമ്പിള്‍ റോഡിലെ സി.എച്ച് ഹസൈനാര്‍ (59) മരണപ്പെട്ട കേസില്‍ പ്രതിയായ ഗള്‍ഫുകാരനായ മകന്‍ സാജിദ് ഹുസൈനെ (27)യാണ് ബേക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്.

ചേറ്റുകുണ്ട് കടപ്പുറത്തെ ഹുസൈന്‍ ഹാജിയുടെ മകനാണ് സംശയ സാഹചര്യത്തില്‍ കഴിഞ്ഞ ജൂലൈ 22 ന് രാത്രി മരണപ്പെട്ട സി.എച്ച് ഹസൈനാര്‍. വീട്ടിലെ അടുക്കളയില്‍ തൂങ്ങിയ നിലയില്‍ കാണപ്പെട്ട ഹസൈനാറിനെ തങ്ങള്‍ ഉടന്‍ അതിഞ്ഞാലിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്നാണ് അന്ന് മക്കളും ഭാര്യയും ആശുപത്രി അധികൃതരോടും നാട്ടുകാരോടും അകന്ന ബന്ധക്കളോടും പറഞ്ഞത്. എന്നാല്‍ ഹസൈനാറിന്റെ തലയിലും മുഖത്തും മാരകമായ മുറിവുകള്‍ കാണപ്പെട്ടിരുന്നു. ഇത് കട്ടിയുള്ള ഏതോ സാധനം ഉപയോഗിച്ചുള്ള ആക്രമണമാണെന്ന് അയല്‍വാസികള്‍ അഭിപ്രായപ്പെട്ടുവെങ്കിലും പോലീസ്  നിസ്സംഗത പാലിച്ചു.

പിന്നീട് ഹസൈനാറിന്റെ സഹോദരന്റെയും മറ്റു ചില ബന്ധുക്കളുടെയും ഇടപെടല്‍ ഉണ്ടായതോടെ കൂടുതല്‍ അന്വേഷണത്തിനും മകനെ അറസ്റ്റ് ചെയ്യാനും പോലീസ് നിര്‍ബന്ധിതമാവുകയാണുണ്ടായത്. മാരകമായി അടിച്ച് പരിക്കേല്‍പ്പിച്ചതിന്റെ മാനസിക വിഷമത്തില്‍ ഹസൈനാര്‍ തൂങ്ങിമരിച്ചതിനാണ് പോലീസ് കേസെടുത്ത് സാജിദ് ഹുസൈനെ അറസ്റ്റ് ചെയ്തത്. ഹസൈനാര്‍ മദ്യപിക്കുന്ന സ്വഭാവക്കാരനായിരുന്നു. വൈകിട്ട് വീട്ടിലെത്തി കുടുംബാംഗങ്ങളുമായി വഴക്കുണ്ടാക്കുന്ന പതിവുണ്ട്. സംഭവ ദിവസവും വഴക്കുണ്ടാക്കിയെന്നും ഇതിനിടയില്‍  പിതാവിനെ പിടിച്ച് തള്ളുമ്പോള്‍ തല മതിലില്‍ ഇടിച്ചുവെന്നും അങ്ങനെയാണ് മുറിവേറ്റതെന്നുമാണ് മക്കള്‍ പോലീസിന് നല്‍കിയ ആദ്യ വിശദീകരണം.

പ്രതി സാജിദ് ഹുസൈന്റെ വിവാഹം ഓഗസ്റ്റ് മൂന്നിന് നടത്താന്‍ തീരുമാനിച്ചിരുന്നു. വിവാഹത്തിനായി സംഭവത്തിന് ഒരാഴ്ച മുമ്പാണ് സാജിദ് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയത്. മക്കളുടെ ആക്രമണത്തെ തുടര്‍ന്ന് പിതാവ്  മരിച്ചതോടെ ചെമ്മനാട് സ്വദേശിനിയായ യുവതിയുമായുള്ള വിവാഹം നടക്കാതെ പോയി. ഇതിന് പിന്നാലെയാണ് ബേക്കല്‍ പോലീസ് സാജിദിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. ഹസൈനാറിനെ അക്രമിച്ചവരെ രക്ഷിക്കാന്‍ ഉന്നതതല ഇടപെടലുകള്‍ ഉണ്ടായതാണ് കേസും നടപടികളും വൈകാന്‍ കാരണം.

വ്യാപാരി വീട്ടിലെ അടുക്കളയില്‍ തൂങ്ങിമരിച്ച നിലയില്‍

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia