'നില്‍പ്പു സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി കൈക്കൊള്ളണം'
Dec 11, 2014, 08:36 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 11.12.2014) 150 ദിവസത്തിലധികമായി ആദിവാസി ഗോത്ര മഹാസഭയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റു പടിക്കല്‍ ആദിവാസികള്‍ നടത്തി വരുന്ന നില്‍പ്പുസമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഉടനടി നടപടികള്‍ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് എണ്ണപ്പാറ യൂത്ത് ഫൈറ്റേഴ്‌സ് ക്ലബ്ബ് പ്രവര്‍ത്തകര്‍ നില്‍പ്പ് സമരം നടത്തി.
ലോകമനുഷ്യാവകാശ ദിനത്തില്‍ കേരളത്തിലെ നില്‍പ്പുസമര ഐക്യദാര്‍ഢ്യ സമിതികള്‍ നടത്തുന്ന കേരളം ആദിവാസികളോടൊപ്പം നില്‍ക്കുന്നു എന്ന പരിപാടിയുടെ ഭാഗമായാണ് എണ്ണപ്പാറ ഫൈറ്റേഴ്‌സ് ഗ്രൗണ്ടില്‍ പരിപാടി സംഘടിപ്പിച്ചത്.
പട്ടികവര്‍ഗ മന്ത്രിയുള്‍പെടെ ആദിവാസി സമരത്തെ ന്യായമെന്ന് വിശേഷിപ്പിച്ചിട്ടും പരിഹാര നടപടികള്‍ കൈക്കൊള്ളാത്തത് ദുരൂഹമാണ്. പരിപാടി ക്ലബ്ബ് പ്രസിഡണ്ട് കെ. രഘുവിന്റെ അധ്യക്ഷതയില്‍ ആദിവാസി പ്രവര്‍ത്തകന്‍ രമേശന്‍ മലയാറ്റുകര ഉദ്ഘാടനം ചെയ്തു. സതീശന്‍, സുരേഷ്‌കുമാര്‍, ഗിരീഷ്, ശ്രീകുമാര്‍, ആനന്ദന്‍, അനീഷ് തുടങ്ങിയവര്‍ സംസാരിച്ചു. സി. ബേബി സ്വാഗതവും രഞ്ജിത്ത് നന്ദിയും പറഞ്ഞു.

Keywords : Kanhangad, Kasaragod, Kerala, Protest, Government, Nilpu Samaram.