സോഷ്യലിസ്റ്റ് നേതാവ് പൂക്കോത്ത് കുഞ്ഞിരാമന്റെ വിധവ നിര്യാതയായി
Dec 2, 2011, 14:32 IST
കാഞ്ഞങ്ങാട്: അരയി പ്രദേശത്ത് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന് ബീജാവാപം നല്കിയ പരേതനായ പൂക്കോത്ത് കുഞ്ഞിരാമന്റെ ഭാര്യ വലിയവീട്ടില്‍ കുഞ്ഞമ്മ(70)നിര്യാതയായി. ഒരു വര്‍ഷത്തോളമായി ചികിത്സയിലായിരുന്നു. വി.വി.കൃഷ്ണന്, മാധവി, രമണി, സുലോചന, ജാനകി, രമ, സുഗന്ധി മക്കളും പി.വത്സല (കലക്ടറേറ്റ്, കാസര്‍കോട്), അച്യുതന്, പി.വി.കോരന് (ഗള്‍ഫ്), എം.ബാബു, അശോകന്(ഗള്‍ഫ്), സുരേഷ് എന്നിവര്‍ ജാമാതാക്കളുമാണ്. സോഷ്യലിസ്റ്റ് ജനത സംസ്ഥാന സെക്രട്ടറി എ.വി.രാമകൃഷ്ണന്, ജില്ലാ സെക്രട്ടറി പ്രൊഫ.എ.കെ.ശങ്കരന്, ദേശീയ സമിതിയംഗം എം.കുഞ്ഞമ്പാടി, എച്ച്എംഎസ് ജില്ലാ സെക്രട്ടറി പി.പി.സുന്ദരന്‍, വാര്‍ഡ് കൗണ്‍സിലര്‍ കെ.ദിവ്യ, മുന്‍ കൗണ്‍സിലര്‍ കെ.അമ്പാടി, എന്‍ ജിഒ അസോസിയേഷന് ജില്ലാ പ്രസിഡന്റ് എ.വി.രാജഗോപാലന്‍, സെക്രട്ടറി വി.ദാമോദര ന്, സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.സുധര്‍മ്മ, സംസ്ഥാന കമ്മിറ്റിയംഗം വി.രമേശന് തുടങ്ങി നിരവധിപേര്‍ വീട്ടിലെത്തി അന്തിമോപചാരമര്‍പ്പിച്ചു. സംസ്കാരം വീട്ടുവളപ്പില്‍ നടന്നു.
Keywords: Obituary, Kanhangad, Kasaragod