എസ്.എന്‍.ഡി.പി യോഗം പ്രവര്‍ത്തകര്‍ പന്തം കൊളുത്തി പ്രകടനം നടത്തി
Oct 5, 2015, 09:36 IST
ചെറുവത്തൂര്‍: (www.kasargodvartha.com 05/10/2015) ഈഴവ, തീയ്യ സമുദായത്തെ ആക്ഷേപിച്ച കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ബാലകൃഷ്ണപിള്ളയുടെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് എസ്.എന്‍.ഡി.പി യോഗം ചെറുവത്തൂര്‍ ശാഖ പ്രവര്‍ത്തകര്‍ പന്തംകൊളുത്തി പ്രകടനം നടത്തി. വില്ലേജ് ഓഫീസ് പരിസരത്ത് നിന്നും റെയില്‍വെ ഓവര്‍ ബ്രിഡ്ജ് അമ്പലത്തറ വരെ നടന്ന പ്രകടനത്തില്‍ നിരവധി യുവാക്കള്‍ പങ്കെടുത്തു.
ശാഖ പ്രസിഡണ്ട് കെ.വി രാഘവന്‍, സെക്രട്ടറി സി.എം രാജേഷ് രാഘവന്‍, യൂണിയന്‍ കമ്മിറ്റി അംഗം സി. ചിത്രാകരന്‍, കെ. സുരേശന്‍, ടി.വി ദിനേശന്‍, എ.കെ ചന്ദ്രന്‍, വി.വി ഷൈജു, എം. ബിജു, പി.സി പ്രദീപ്കുമാര്‍, ഇ. സജീവന്‍, വിനീഷ്, സുതന്‍ കാരി, സുരേശന്‍ കാരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗത്തില്‍ തൃക്കരിപ്പൂര്‍ യൂണിയന്‍ സെക്രട്ടറി ഉദിനൂര്‍ സുകുമാരന്‍ പ്രസംഗിച്ചു.
Keywords : SNDP, Kanhangad, Cheruvathur, Protest, Congress B, R Balakrishna Pillai, SNDP protest against R Balakrishna Pillai.