ഭരണ സ്വാധീനം ഉപയോഗിച്ചുള്ള ലീഗിന്റെ നിലപാട് വര്‍ഗീയത ഉണ്ടാക്കും: അരയാക്കണ്ടി സന്തോഷ്
Nov 1, 2012, 13:55 IST

ഭരണത്തില്‍ ലീഗിന്റെ നയം മാത്രം നടപ്പിലാക്കുമ്പോള്‍ അവരെ പ്രീണിപ്പിക്കുന്ന നിലപാടാണ് യു. ഡി. എഫിന്റേത്. അധികാരത്തിന്റെ എല്ലാതലങ്ങളിലും മുസ്ലീം സമുദായത്തിലെ ആളുകളെ മാത്രം പ്രതിഷ്ഠിക്കുന്ന സാഹചര്യം ജനാധിപത്യ സംവിധാനത്തിന് ചേര്‍ന്നതല്ല. ഇത് ചെറുക്കപ്പെടണം. ഒരു വിഭാഗത്തിന് മാത്രം ആനുകൂല്യങ്ങള്‍ വാരിക്കോരി കൊടുക്കുന്നത് അനുവദിക്കാന്‍ കഴിയില്ല. സര്‍കാര്‍ സംവിധാനങ്ങളില്‍ സംവരണം അട്ടിമറിക്കുന്നത് കണ്ടെത്താന്‍ ജുഡിഷ്യല്‍ അധികാരമുള്ള കമ്മീഷനെ നിയമിക്കണം.
മതേതര ജനാധിപത്യം നിലനില്‍ക്കുന്ന രാജ്യത്ത് അര്‍ഹമായ അവകാശങ്ങള്‍ നേടിയെടുക്കാനുള്ള പോരാട്ടമാണ് എസ്. എന്‍. ഡി. പി. യോഗം നടത്തുന്നതെന്നും അരയാക്കണ്ടി സന്തോഷ് വ്യക്തമാക്കി. മലബാര്‍ മഹാസംഗമം ചരിത്രസംഭവമാക്കുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ ടി. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പി. വി. വേണുഗോപാലന്‍, കെ. കുമാരന്‍, ഉദിനൂര്‍ സുകുമാരന്‍, വി. വിജയരംഗന്‍ മാസ്റ്റര്‍, പി. ടി. ലാലു, നാരായണന്‍ മഞ്ചേശ്വരം, ഗണേഷ് പാറക്കട്ട, ജയാനന്ദന്‍ പാലക്കുന്ന്, ബാബു വെള്ളിക്കൊത്ത്, കെ. അമ്പാടി, എക്കാല്‍ രാഘവന്‍, സി. കെ. രഘുനാഥ് , സി. ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Keywords: SNDP, Against, Muslim League, Arayakandi Santhosh, Kanhangad, Kasaragod, Kerala, Malayalam news